Chandigarh : പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് (Captain Amarinder Singh) മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അമരീന്ദർ സിങ് രാജിക്കത്ത് ഗവർണർ ബൻവറിലാൽ പുരോഹിതിന് കൈമാറി.
Submitted my resignation to Honble Governor. pic.twitter.com/sTH9Ojfvrh
— Capt.Amarinder Singh (@capt_amarinder) September 18, 2021
"ഞാൻ കോൺഗ്രസ് അധ്യക്ഷയോട് ഇന്ന് രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. അവർക്ക് ഞാൻ സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അത് എന്നെ അപമാനിക്കുന്നതിന് തുല്യമാക്കി" ക്യാപ്റ്റൻ അമരീന്ദർ സിങ് രാജി സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു.
ALSO READ : Amarinder Singh : പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉടൻ രാജി സമർപ്പിക്കുമെന്ന് മകൻ
#WATCH | "...I told Congress President that I will be resigning today...Did they have an element of doubt that I couldn't run the govt...I feel humiliated...Whoever they have faith in, can make them (CM)," says Amarinder Singh after resigning as Punjab CM pic.twitter.com/4HeUl8JN7Z
— ANI (@ANI) September 18, 2021
കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെട്ടതായിയാണ് റിപ്പോർട്ടുകൾ. മന്ത്രി സഭയിൽ നിന്ന് തന്നെ അമരീന്ദര്‍ സിങിനെതിരെ കടുത്ത എതിർപ്പുകൾ ഉണ്ടായിരുന്നു. അമരീന്ദര്‍ സിങിന് പകരം മുൻ പഞ്ചാബ് കോൺഗ്രസ് മേധാവികളായ സുനിൽ ജഖർ, പ്രതാപ് സിംഗ് ബജ്‌വ, ബിയാന്ത് സിംഗിന്റെ ചെറുമകൻ രവ്‌നീത് സിംഗ് ബിറ്റു എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയായേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
ALSO READ : Punjab Congress: അമീരന്ദര്‍ സിംഗ് - സിദ്ദു കലഹം പരിഹരിക്കാന്‍ സമിതിയെ നിയോഗിച്ച് സോണിയ ഗാന്ധി
അതേസമയം തനിക് പാർട്ടിയിൽ നിന്ന് ഉണ്ടാകുന്ന അവഹേളനങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് മൂന്നാം തവണയാണ് തനിക്ക് പാർട്ടിയിൽ നിന്ന് അപമാനം ഉണ്ടാകുന്നതെന്നും ഇത് സഹിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ALSO READ : Punjab: സൗജന്യ വിദ്യാഭ്യാസവും സുരക്ഷ പെന്‍ഷനും,കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങള്‍ക്കൊപ്പം പഞ്ചാബ് സര്‍ക്കാര്‍
#WATCH | Congress leader Amarinder Singh responds on being asked "Would you be accepting new chief minister made by Punjab Congress?" pic.twitter.com/cPvQTZo8bH
— ANI (@ANI) September 18, 2021
അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സഭയിലെ എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. 40 എംഎൽഎമാർ ഈ ആവശ്യവുമായി കോൺഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...