ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്‌തെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ആളുകളെ മുഴുവനും പ്രതിചേര്‍ത്താണ് കുറ്റപത്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്‌ത സംഭവത്തിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മന:പൂര്‍വ്വം പ്രകോപനമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കെജ്‌രിവാളിനും സിസോദിയയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.


2018 ഫെബ്രുവരി 19നായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ വച്ച്‌ ആം ആദ്മി എംഎല്‍എമാര്‍ അക്രമിച്ചത്.


ഉദ്യോഗസ്ഥരും ഡല്‍ഹി ആം ആദ്മി സര്‍ക്കാരും തമ്മില്‍ സമരത്തിലേര്‍പ്പെട്ടത് ഈ സംഭവത്തിന് ശേഷമായിരുന്നു.