Rath Yatra, Tripura: ത്രിപുരയിൽ രഥയാത്രയ്ക്കിടെ രഥത്തിന് തീപിടിച്ച് 6 മരണം, 15 പേർക്ക് പരിക്ക്, ദുരിതാശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Rath Yatra, Tripura: ത്രിപുരയിലെ കുമാർഘട്ടിൽ ഉള്‍ട്ട രഥയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
Rath Yatra, Tripura: രഥയാത്രയ്ക്കിടെ ദുരന്തം... ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ ബുധനാഴ്ച ഹൈടെൻഷൻ വയറുമായി സമ്പർക്കമുണ്ടായതിനെ തുടര്‍ന്ന് രഥത്തിന് തീപിടിച്ച് ഒരു കുട്ടിയടക്കം 6 പേര്‍ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജഗന്നാഥന്‍റെ 'ഉൾട്ട രഥയാത്ര' ഉത്സവത്തിനിടെ കുമാർഘട്ടിൽ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ഈ ഉത്സവ വേളയിൽ, സഹോദര ദേവതകൾ -- ഭഗവാൻ ബലഭദ്രൻ, ദേവി സുഭദ്ര, ഭഗവാൻ ജഗന്നാഥൻ, അവരുടെ വാസസ്ഥലത്തേക്ക് മടങ്ങുന്ന ആഘോഷത്തിനിടെയാണ് ദുരന്തം ഉണ്ടായത്.
ത്രിപുരയിലെ കുമാർഘട്ടിൽ ഉള്‍ട്ട രഥയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രധാനമന്ത്രി മോദി സഹായധനം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും കുടുംബത്തിന് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് 50,000 നൽകും.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകുന്നേരം 4:30 ന് കുമാർഘട്ടിൽ ആയിരക്കണക്കിന് ആളുകൾ വലിച്ച രഥം 133kv ഹൈ-ടെൻഷൻ ഓവർഹെഡ് വയറുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് വലിയ സ്ഫോടനം ഉണ്ടായി. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ് എന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തെത്തുടർന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹയും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ, ഈ ദുഷ്‌കരമായ സമയത്ത്, സംസ്ഥാന സർക്കാർ ദുരിതബാധിത കുടുംബങ്ങളുടെ ഒപ്പമുണ്ട് എന്ന് മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...