മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കിയതായി റിപ്പോർട്ട്. ഇൻഡിഗോയുടെ 6 ഇ 5314 വിമാനമാണ് അടിയന്തരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി മാല പിടിച്ചുപറിച്ച യുവാക്കൾ പിടിയിൽ


 


ചെന്നൈയിൽ നിന്ന് പറന്നുയർന്ന വിമാനം മുംബൈയിൽ ലാൻഡ് ചെയ്യാനൊരുങ്ങവെയായിരുന്നു ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ക്യാബിൻ ക്രൂ പ്രോട്ടോക്കോൾ പിന്തുടരുകയും വിമാനം സുരക്ഷാ നിർദേശങ്ങൾ പ്രകാരം ഐസൊലേഷനിലാക്കുകയും ചെയ്തതായി വിമാനക്കമ്പനി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.


Also Read: ചൊവ്വയുടെ രാശിമാറ്റത്തിലൂടെ രുചക് രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങൾ!


 


യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ഉടൻതന്നെ എല്ലാവരേയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം ടെർമിനലിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ മെയ് 28 നും സമാനമായ രീതിയിൽ ബോം ഭീഷണി ഉണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്