Chennai: കോണ്‍ഗ്രസില്‍ നിന്നും BJP യില്‍ ചേക്കേറിയ ഖുശ്ബുവിന് ആദ്യ തിരിച്ചടി....  നിയമസഭ  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി  പ്രചാരണം തുടങ്ങിയതിന് പിന്നാലെ മണ്ഡലം നഷ്ടമായി...


COMMERCIAL BREAK
SCROLL TO CONTINUE READING

ചെപ്പുക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിലാണ് ഖുശ്ബു (Kusbhoo) മത്സരിക്കാന്‍ ആഗ്രഹിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍,  AIADMKയുമായുള്ള BJPയുടെ സീറ്റ് വിഭജന ചര്‍ച്ചയില്‍ മണ്ഡലം പാര്‍ട്ടിയ്ക്ക് നഷ്ടമാവുകയായിരുന്നു.


തന്‍റെ പ്രിയപ്പെട്ട മണ്ഡലം നഷ്ടപ്പെട്ടതില്‍ പരാതിയില്ലെന്നും ചെപ്പുക്കുമായുള്ള ബന്ധം തുടരുമെന്നും "യഥാര്‍ത്ഥ പടയാളി ഒന്നും ആഗ്രഹിക്കില്ലെന്നും"   ഖുശ്ബു പറഞ്ഞു. 


'എന്‍റെ കൂടെ നിന്നവരോടും എന്നെ വിശ്വസിച്ചവരോടും നന്ദി പറയുന്നു. ഞാനെപ്പോഴും അവരോട് കടപ്പെട്ടവരായിരിക്കും. കഴിഞ്ഞ മൂന്ന് മാസം വളരെ മനോഹരമായിരുന്നു. ചെപ്പുക്കുമായുള്ള  ബന്ധം ആജീവനാന്തകാലം നിലനില്‍ക്കുന്നതാണ്,' ഖുശ്ബു പറഞ്ഞു.


Also read: കോണ്‍ഗ്രസ് വിട്ടിട്ട് മണിക്കൂറുകള്‍ മാത്രം; ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു


അതേസമയം', ചെപ്പുക്ക് മണ്ഡലത്തില്‍  മത്സരിക്കുക താനാണെന്ന് പറഞ്ഞിട്ടില്ലെന്നും  BJPയല്ലാതെ മറ്റൊരു പാര്‍ട്ടിയും തനിക്ക് താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം തന്നിട്ടില്ലെന്നും, അതിന് പാര്‍ട്ടിയോട് ഏറെ നന്ദി യുണ്ടെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.


AIADMK, PMK യ്ക്ക് സീറ്റ് നല്‍കുന്നതിന് മുന്‍പ് ചെപ്പുക്കില്‍ ഖുശ്ബുവും  DMK സ്ഥാനാര്‍ത്ഥി ഉദയനിഥി സ്റ്റാലിനും തമ്മിലാണ് മത്സരം നടക്കുക എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. മാര്‍ച്ച് മാസം  തുടക്കത്തില്‍  മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ച ഖുശ്ബു DMKയ്‌ക്കെതിരെയും പാര്‍ട്ടിയിലെ കുടുംബവാഴ്ചക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 


1977മുതല്‍ ചെപ്പുക്ക് തിരുവല്ലിക്കേനി മണ്ഡലം ഡി.എം.കെയ്ക്ക് നിര്‍ണായക സ്വാധീനമുള്ളതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.