Chennai: നടിയും കോണ്‍ഗ്രസ് (Congress) ദേശീയ വക്താവുമായ ഖുശ്ബു (Kushboo) പാര്‍ട്ടി വിടുന്നതായും ബിജെപിയില്‍ ചേരുന്നതായുമുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ പ്രതികരണവുമായി താരം രംഗത്ത്...
ബിജെപി (BJP)യില്‍ ചേരുമെന്ന അഭ്യൂഹം തള്ളിയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണമായും സംതൃപ്തയാണെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്നും ഖുശ്ബു ഡല്‍ഹിയില്‍ പറഞ്ഞു.
ഹാഥരസ് പെണ്‍കുട്ടിയ്ക്ക് നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുശ്ബു പങ്കെടുത്തിരുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ ഖുശ്ബു സീറ്റിന് ശ്രമിച്ചെങ്കിലും താരത്തിന് ലഭിച്ചിരുന്നില്ല. കൂടാതെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു താരം ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ ഖുശ്ബു പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.
Also read: നടിയെ ആക്രമിച്ച സംഭവം: കേരള സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഖുശ്ബു
ഏറെ നാളായി ഖുശ്ബുവിന്‍റെ ബിജെപി പ്രവേശനം മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്.