Chhattisgarh Polls 2023:  അടുത്ത മാസം നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും. ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമായി നടത്തുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണകക്ഷിയായ കോൺഗ്രസ് ഭരണതുടര്‍ച്ച അവകാശപ്പെടുമ്പോള്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ഭരണം കൈക്കലാക്കും എന്നാണ് ബിജെപി നടത്തുന്ന അവകാശവാദം. 


Also Read:   Rs 1000 Note: 2000 രൂപ നോട്ട് നിരോധിച്ചു, 1000 രൂപ നോട്ട് തിരികെ വരുമോ? RBI എന്താണ് പറയുന്നത്? 
 
ഇതിനിടെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥന്ര്‍ത്തി പട്ടിക BJP പുറത്തുവിട്ടു. ഇതോടെ സംസ്ഥാനത്തെ എല്ലാ 90 സീറ്റുകളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. 90 അംഗ നിയമസഭയിലേക്ക് 86 സ്ഥാനാർത്ഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ 4 സീറ്റുകളിൽ ഒന്നിൽ സിറ്റിംഗ് എംഎൽഎക്ക് പാർട്ടി ടിക്കറ്റ് നൽകിയിട്ടില്ല. ഇത്തവണ പാര്‍ട്ടി ധാരാളം പുതുമുഖങ്ങളെ രംഗത്തിറക്കിയിട്ടുണ്ട് എന്നതും പ്രത്യേകതയാണ്. 


Also Read:  Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക 
 
90 ബിജെപി സ്ഥാനാർത്ഥികളിൽ 33 പേർ ഒബിസിയിൽ നിന്നും 30 പേർ പട്ടികവർഗത്തിൽ നിന്നും 10 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുമുള്ളവരാണെന്ന് സംസ്ഥാനത്തെ ബിജെപി മീഡിയ ജോയിന്റ് ഇൻചാർജ് അനുരാഗ് അഗർവാൾ പറഞ്ഞു. 13 സിറ്റിംഗ് എൽ.എമാരിൽ രണ്ട് പേർക്ക് പാർട്ടി ഇത്തവണ ടിക്കറ്റ് നൽകിയിട്ടില്ല. 


സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസും ഇതിനോടകം 90 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.


2003 മുതൽ തുടർച്ചയായി 15 വർഷമായി ബിജെപിയാണ് സംസ്ഥാനത്ത് ഭരണം നടത്തിയിരുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിൽ 68 സീറ്റുകൾ നേടിയാണ് കോൺഗ്രസ് 15 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയത്. അതേസമയം ബിജെപി 15 സീറ്റിൽ ഒതുങ്ങി. 


കോൺഗ്രസിന് നിലവിൽ 71 എംഎൽഎമാരാണുള്ളത്. ഇക്കുറി 75 സീറ്റുകൾ നേടുകയെന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. അതേസമയം വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി.


ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ഡിസംബർ മൂന്നിന് ഫലം വരും.


ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂളിന്റെ വിശദാംശങ്ങൾ (ഘട്ടം 1):
ഗസറ്റ് വിജ്ഞാപനം റിലീസ് തീയതി: ഒക്ടോബർ 13
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20
നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന തീയതി: ഒക്ടോബർ 21
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 23
വോട്ടെടുപ്പ് തീയതി: നവംബർ 7
വോട്ടെണ്ണൽ തീയതി: ഡിസംബർ 3


ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ (ഘട്ടം 2):
ഗസറ്റ് വിജ്ഞാപനം റിലീസ് തീയതി: ഒക്ടോബർ 21
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 30
നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന തീയതി: ഒക്ടോബർ 31
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 2
വോട്ടെടുപ്പ് തീയതി: നവംബർ 17
വോട്ടെണ്ണൽ തീയതി: ഡിസംബർ 3



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.