Chhattisgarh Assembly Election 2023: കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഢിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിയ്ക്കുകയാണ്. 70  നിയമസഭാ സീറ്റുകളിലേയ്ക്ക് നടക്കുന്ന വോട്ടെടുപ്പില്‍ സാമാന്യം മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Madhya Pradesh Election 2023: മധ്യപ്രദേശില്‍ കനത്ത പോളിംഗ്!! 1 മണി വരെ 45.40% പേര്‍ വോട്ട് രേഖപ്പെടുത്തി 


റിപ്പോര്‍ട്ട് അനുസരിച്ച് 3 മണിവരെ  55.31%  പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഛത്തീസ്ഗഢിലെ ഈ വോട്ടിംഗ് ശതമാനം വളരെ മികച്ചതാണ് എന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഢിൽ വോട്ടിംഗ് ശക്തമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും അഭിപ്രായപ്പെട്ടു.


Also Read:   Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!! 
 
രണ്ട് ഘട്ടമായാണ് ഛത്തീസ്ഗഢിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം നവംബര്‍ 7 ന് നടന്നു. ആകെയുള്ള 90 സീറ്റുകളില്‍ 20 നിയമസഭാ സീറ്റുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 70 സീറ്റിലേയ്ക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.  ഈ 70 സീറ്റുകളിൽ ആകെ 958 സ്ഥാനാർത്ഥികളാണ് ഭാഗ്യം പരീക്ഷിക്കുന്നത്, അതിൽ 827 പുരുഷന്മാരും 130 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടുന്നു. 


Also Read: Jupiter Transit 2023: 2024 ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി സമയം!! ലക്ഷ്മി ദേവി കൃപ വര്‍ഷിക്കും  
 
ഛത്തീസ്ഗഢിൽ ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഛത്തീസ്ഗഢിൽ കോണ്‍ഗ്രസ്‌ ഭരണം നിലനിര്‍ത്തും എന്ന് തന്നെയാണ് ഭരണകക്ഷി നേതാക്കളുടെ ഭാഷ്യം.  74 ല്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസ്‌ നേടുമെന്ന് ഛത്തീസ്ഗഢിലെ മന്ത്രിയും ദുർഗ് മഹലിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയുമായ താംരധ്വജ് സാഹു അഭിപ്രായപ്പെട്ടു. 


ഛത്തീസ്ഗഢിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 മണിവരെ തുടരും.  എന്നാല്‍, ബിന്ദ്രനവഗഢ് അസംബ്ലി മണ്ഡലത്തിലെ ഒമ്പത് പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ മാത്രമേ വോട്ടെടുപ്പ് നടക്കൂ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.