ഡൽഹി : സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസ് ആയി യു യു ലളിത് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. ശുപാര്‍ശയുടെ പകര്‍പ്പ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൈമാറി. ഒക്‌ടോബർ ഏഴിന് സിജെഐ ലളിതിന് പിൻഗാമിയെ ശുപാർശ ചെയ്യാൻ സർക്കാർ കത്തയച്ചിരുന്നു. നവംബര്‍ എട്ടിനാണ് യുയു ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടപടിക്രമം അനുസരിച്ച്, കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ അനുസരിച്ച് സ്ഥാനമൊഴിയുന്നതിന് മുമ്പ്, സ്ഥാനമൊഴിയുന്ന സിജെഐ ഏറ്റവും മുതിർന്ന ജഡ്ജിയെ തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്‌വഴക്കമാണ്. നടപടിക്രമങ്ങൾക്കുശേഷം, പുതിയ സിജെഐയെ നിയമിച്ചുകഴിഞ്ഞാൽ, സ്ഥാനമൊഴിയുന്ന സിജെഐയുടെ നേതൃത്വത്തിലുള്ള കൊളീജിയവും മരവിപ്പിക്കും.


ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതിയിലെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാവും. രണ്ട് വർഷത്തെ കാലാവധിയുള്ള അദ്ദേഹം 2024 നവംബർ 10-ന് വിരമിക്കും.


ജസ്റ്റിസ്  ഡി വൈ ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും മുംബൈ ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തിക്കുന്ന അദ്ദേഹം ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.