ന്യൂഡല്‍ഹി: കൊവാക്‌സിന്‍ എടുക്കുന്ന കുട്ടികള്‍ക്ക് വേദനസംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ട ആവശ്യമില്ലെന്ന് നിർദ്ദേശം.  വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് (Bharat Biotech) ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് 15 വയസിന് മുകളിലുള്ളവര്‍ക്ക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍ നല്‍കുന്നതിനുള്ള അടിയന്തിര അനുമതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് 18 വയസിന് താഴെയുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ (Covid Vaccine) നല്‍കാന്‍ ആരംഭിച്ചിരുന്നു.


Also Read: Covid ബാധിതനുമായി സമ്പർക്കം പുലർത്തിയാലും പരിശോധന ആവശ്യമില്ല, സത്യേന്ദ്ര ജെയിൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? അറിയാം


ഈ വേളയിലാണ് കുത്തിവയ്പ്പിന് പിന്നാലെ രാജ്യത്തെ ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ 500 ഗ്രാമിന്റെ മൂന്ന് ഡോസ് പാരസെറ്റാമോള്‍ ടാബ്‌ലറ്റുകളും നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചതെന്ന് ഭാരത് ബയോടെക്ക് അധികൃതർ അറിയിച്ചു.   


മാത്രമല്ല തങ്ങള്‍ നടത്തിയ പഠനങ്ങളില്‍ കൊവാക്‌സിന്‍ സ്വീകരിച്ച ബഹുഭൂരിപക്ഷം പേരിലും കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും അതിനാല്‍ തന്നെ അനാവശ്യമായി വേദനസംഹാരികളോ പാരസെറ്റമോളോ കഴിക്കേണ്ട കാര്യമില്ലെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. 


Also Read: Omicron Scare: ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോംഗ്


കൂടാതെ പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ തന്നെ ആരോഗ്യവിദഗ്ദ്ധന്റെ നിര്‍ദേശമനുസരിച്ച് മാത്രം മരുന്ന് കഴിച്ചാല്‍ മതിയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.  പക്ഷെ മറ്റ് ചില കൊവിഡ് വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ പോലുള്ള ഗുളികകള്‍ കഴിക്കേണ്ടി വരുമെന്നും എന്നാല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ ഇത്തരം മരുന്നുകള്‍ കഴിക്കേണ്ടതില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.


കൊവാക്‌സിൻ നിർമാതാക്കൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  മറ്റ് വാക്‌സിനുകൾ സ്വീകരിച്ചതിന് ശേഷം പാരസെറ്റമോൾ കഴിക്കുന്നത് പലരും ശുപാർശ ചെയ്‌തേക്കാം. എന്നാൽ കൊവാക്‌സിനെടുത്തതിന് പിന്നാലെ വേദനസംഹാരികൾ കഴിക്കാൻ ഭാരത് ബയോടെക്ക് നിർദേശിക്കുകയില്ലെന്നും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക