Chinese App Ban : ചൈനീസ് ആപ്പുകൾക്ക് വീണ്ടും പണി കൊടുത്ത് കേന്ദ്രം; 230ൽ അധികം ബെറ്റിങ്, വായ്പ ആപ്ലിക്കേഷനുകൾക്ക് വിലക്ക്
Chinese Apps Ban in India : വാതുവെയ്പ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിയമ വിരുദ്ധമായതിനാലാണ് കേന്ദ്രം ബെറ്റിങ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്
ന്യൂ ഡൽഹി : ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി കേന്ദ്രം. ചൈനയുമായി ബന്ധമുള്ള 94 വായ്പ ആപ്ലിക്കേഷനുകൾക്കും ഒപ്പം 138 ബെറ്റിങ് ആപ്പുകൾക്കുമാണ് ആഭ്യന്തര, ഐടി മന്ത്രാലയം ചേർന്ന് രാജ്യത്ത് ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയത്. അടിയന്തരമായിട്ടാണ് കേന്ദ്രം 232 ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തിയരിക്കുന്നത്. ഈ ആപ്ലിക്കേഷൻ രാജ്യത്ത് ഉപയോഗിക്കുന്നത് വിലക്കേർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ഐടി മന്ത്രാലയത്തി നിർദേശം നൽകുകയായിരുന്നു.
സാങ്കേതിക ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാവാൻ സാധിക്കുന്ന ഐടി ആക്ട് സെക്ഷൻ 69 പ്രകാരം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തിക്കുന്നു എന്ന കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ബെറ്റിങ് അഥവ വാതുവെയ്പ്പ് ഇന്ത്യയിൽ മിക്ക് സംസ്ഥാനങ്ങളിലും നിയമവിധേയമല്ലാത്തതിനാലാണ് അതിന് വേണ്ടിയുള്ള ആപ്പുകൾക്ക് മേൽ കേന്ദ്രത്തിന്റെ നടപടി. അതുപോലെ ഇത്തരം ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും വേണ്ടി പരസ്യം നൽകുന്ന ഓൺലൈൻ, ടെലിവിഷൻ പ്ലാറ്റ്ഫോമുകൾക്ക് കർശന നടപടിയുണ്ടാകുമെന്ന് ഐടി മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. നിർദേശം ലംഘിക്കുന്നവർക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമം 2021, കേബിൾ ടിവി നെറ്റ്വർക്ക് റെഗുലേഷൻ നിയമം 1995, ഐടി നിയമം 2021 എന്നിവയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ് ഐടി മന്ത്രാലയം അറിയിച്ചു. ഈ അപ്പുകളുടെ പ്രവർത്തനത്തിനായി ഓൺലൈൻ പരസ്യങ്ങൾ ഇന്ത്യയിലെ ജനങ്ങളെ ലക്ഷ്യം വക്കരുതെന്നും ഐടി മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...