Chinese Troops | അതിർത്തിയിൽ ചൈന വലിയ തോതിൽ സൈനിക വിന്യാസം നടത്തുന്നതായി കരസേനാ മേധാവി
ചൈനയുടെ സൈനിക വിന്യാസത്തിൽ വർധനവുണ്ടായിട്ടുണ്ട്. തീർച്ചയായും ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും കരസേനാ മേധാവി പറഞ്ഞു.
ലഡാക്ക്: ലഡാക്ക് (Ladakh) അതിർത്തിയിൽ ചൈന വലിയ തോതിൽ സൈനിക വിന്യാസം നടത്തുന്നതായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. ചൈനയുടെ സൈനിക (Military) വിന്യാസത്തിൽ വർധനവുണ്ടായിട്ടുണ്ട്. തീർച്ചയായും ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും കരസേനാ മേധാവി പറഞ്ഞു.
ലഡാക്കിലെ സംഘർഷത്തെക്കുറിച്ചും സേനാപിന്മാറ്റത്തെക്കുറിച്ചും അടുത്തയാഴ്ച ചൈനയുമായി ചർച്ചകൾ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിമൂന്നാം വട്ട ചർച്ചകളാണ് അടുത്തയാഴ്ച നടക്കാനിരിക്കുന്നത്. ചൈനീസ് സൈന്യം കഴിഞ്ഞ ആറ് മാസമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും അതിർത്തി സ്ഥിതി സാധാരണ നിലയിലാണെന്നും നരവനെ പറഞ്ഞു.
ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്. ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കരസേനാ മേധാവി എംഎം നരവനെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...