Chittoor IIIT പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചു
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് പ്രോഗ്രാമുകളുള്ളത്
ആന്ധ്രപ്രദേശ്: ചിറ്റൂർ ഐഐഐടി പിഎച്ച്ഡിക്ക് അപേക്ഷ (Application) ക്ഷണിച്ചു. ഫുൾടൈം, പാർട്ട് ടൈം പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് (Branch) പ്രോഗ്രാമുകളുള്ളത്.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ (Communication) ഫുൾടൈം പ്രവേശനത്തിന് അപേക്ഷാർഥിക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനിൽ എം.ഇ./എം.ടെക്കും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിലോ ബന്ധപ്പെട്ട ബ്രാഞ്ചിലോ ബി.ഇ./ബി.ടെക്. ബിരുദവും വേണം.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലെ പാർട്ട്‌ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷകർ ഐ.ടി. പ്രൊഫഷണലുകളോ, ഡി.ആർ.ഡി.ഒ., ഐ.എസ്.ആർ.ഒ. തുടങ്ങിയ കേന്ദ്രസർക്കാർ ലാബുകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരോ ആയിരിക്കണം. നിശ്ചിതമേഖലയിലെ എം.ഇ./എം.ടെക്. ബിരുദം, ബന്ധപ്പെട്ട മേഖലയിൽ സാങ്കേതികതലത്തിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം നിശ്ചിത മേഖലയിലെ ബി.ഇ./ബി.ടെക്. ബിരുദം (Degree) എന്നിവ വേണം.
കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 9 സി.ജി.പി.എ. വാങ്ങി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിലോ ബന്ധപ്പെട്ട ബ്രാഞ്ചിലോ ബി.ഇ./ബി.ടെക്. ബിരുദം നേടിയവരെ നേരിട്ട് പിഎച്ച്.ഡി. പ്രവേശനത്തിന് പരിഗണിക്കും. വിശദാംശങ്ങൾ http://www.iiits.ac.in-ൽ ലഭിക്കും. എഴുത്തുപരീക്ഷ, ഇന്റർവ്യൂ, യു.ജി./പി.ജി.തല മാർക്ക്, മറ്റ് അക്കാദമിക്/റിസർച്ച് നേട്ടങ്ങൾ എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.
രണ്ടിനും അപേക്ഷ http://www.iiits.ac.inലെ പിഎച്ച്.ഡി. അഡ്മിഷൻ ലിങ്കുവഴി ഓഗസ്റ്റ് ഒമ്പതുവരെ നൽകാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഓഗസ്റ്റ് 14നകം സ്പീഡ് പോസ്റ്റ്/കൊറിയർ വഴി സ്ഥാപനത്തിൽ ലഭിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA