Washington DC : മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് (Donald Trump) സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം (Social Media Platform) ആരംഭിച്ചു. വൈറ്റ് ഹൗസ് പ്രക്ഷോഭത്തെ തുടർന്ന് ട്വിറ്ററും (Twitter) ഫേസ്ബുക്കും (Facebook) തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഡൊണാൾഡ് ട്രമ്പിന്റെ അകൗണ്ടുകൾ എന്നന്നേക്കുമായി പൂട്ടിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുൻ യുഎസ് പ്രസിഡന്റ് പുതിയ സ്വന്തമായി ഒരു സമൂഹമാധ്യമത്തിന് രൂപം നൽകിയിരിക്കുന്നത്.
'ഫ്രം ദി ഡെസ്ക്ക് ഓഫ് ഡോണാൾഡ് ട്രമ്പ്' (From the Desk of Donald J Trump) എന്ന പേരിലാണ് ട്രമ്പ് തന്റെ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് രൂപം നൽകിയിരിക്കുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ : Johnson & Johnson പുറത്തിറക്കിയ കോവിഡ് വാക്‌സിന്‍ നിര്‍ത്തിവച്ചതിനെതിരെ Donald Trump രംഗത്ത്
എന്നാൽ ഇതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമല്ല എന്നാണ് ട്രമ്പിന്റെ വക്താവ് ജെയ്സൺ മില്ലർ ട്വിറ്റിറിൽ കുറിച്ചിരിക്കുന്നത്. ട്രമ്പ് ഓഫീസുമായിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ അറിയിന്നതിനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണെന്നാണ് മില്ലർ അറിയിക്കുന്നത്. ഈ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് മില്ലർ ഇക്കാര്യം റിപ്പോർട്ട് ചെയ്ത് ഫോക്സ് ന്യൂസിന്റെ വാർത്ത് ട്വീറ്റ് ചെയ്തുകൊണ്ട് അറിയിച്ചു.
President Trump’s website is a great resource to find his latest statements and highlights from his first term in office, but this is not a new social media platform. We’ll have additional information coming on that front in the very near future. https://t.co/m9ymmHofmI
— Jason Miller (@JasonMillerinDC) May 4, 2021
ALSO READ : മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് 2020 യുഎസ് തെരഞ്ഞെടുപ്പിന് അനധികൃതമായി പണം സമ്പാദിച്ചുവെന്ന് ആരോപണം
ഫ്രം ദി ഡെസ്ക്ക് ഓഫ് ഡോണാൾഡ് ട്രമ്പ് എന്ന പ്ലാറ്റ്ഫോമിലൂടെ ട്രമ്പിന് തന്റെ അനുഭാവികളോട് സംവദിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. കൂടാതെ ട്രമ്പിന്റെ പ്രസ്താവനകളും ഈ പ്ലാറ്റുഫോമിലൂടെ ലഭിക്കുകന്നതാണ്.
ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിൽ നടന്ന പ്രക്ഷോഭത്തെ തുടർന്നാണ് ട്രമ്പിന് സോഷ്യൽ മീഡിയകൾ വിലക്ക് ഏർപ്പെടുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.