മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മോയ് ഡെ കൊലപാതകക്കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം. മുംബൈ പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഛോട്ടാരാജന്‍റെ സഹായി രോഹിത് തങ്കപ്പന്‍ എന്ന സതീഷ് കലിയ, അനില്‍ വാഗ്മോദ്, അഭിജീത് ഷിന്‍ഡേ, നിലേഷ് ഷഡ്‌ജെ, അരുണ്‍ ധാക്കെ, മങ്കേഷ് അഗവനെ, സചിന്‍ ഗെയ്ക്ക്വാദ്, ദീപക് സിസോദിയ എന്നിവരും മരിച്ച വിനോദ് അസ്രാണിയുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.


മിഡ്‌ ഡേ പത്രത്തിന്‍റെ ക്രൈം ഇന്‍വസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ആയിരുന്ന ജെ ഡെ, 2011 ജൂണ്‍ 11നാണ് വെടിയേറ്റ്‌ മരിച്ചത്. പോവായിലെ തന്‍റെ വസതിയിലേക്ക് വരികയായിരുന്ന അദ്ദേഹത്തെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു.


കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ജിഗ്ന വോറയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.