ന്യൂ ഡൽഹി : രാജ്യത്ത് ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നുയെന്ന ആരോപണം തള്ളി കേന്ദ്രം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്ത്യൻ വേട്ടയാടലുകളുണ്ടെന്നുള്ള ഹർജിയിന്മേൽ സുപ്രീം കോടതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സത്യവാങ്മൂലം നൽകിയത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ച് വിദേശത്ത് നിന്നും ധനസഹായം ലഭിക്കാനാണ് ലക്ഷ്യമെന്നും കേന്ദ്രം ഹർജിക്കെതിരെ രൂക്ഷ വിമർശനമായി സത്യവാങ്മുലത്തിൽ പറയുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയും ഇവാൻജെലിക്കൽ ഗ്രൂപ്പും ചേർന്ന് സമർപ്പിച്ച ഹർജിയിന്മേലാണ് കേന്ദ്രത്തിന്റെ രൂക്ഷ വിമർശനത്തോടു കൂടി സത്യവാങ്മൂലം. രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിനും അവരുടെ സ്വത്ത് മറ്റ് സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് തടയിടണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതയിൽ ഹർജി നൽകിയത്. എന്നാൽ പരാതിക്ക് പിന്നിൽ രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ലക്ഷ്യമാണ് പരാതിക്ക് പിന്നിലെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു.


ALSO READ : Jammu Kashmir: ജമ്മുകശ്മീരിൽ ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്


വ്യക്തിപരമായ സ്വത്ത് തർക്കാണ് വർഗീയ ആക്രമണമായി ചിത്രീകരിക്കുന്നത്. പലതും അനധികൃതമായി നിർമാണത്തെ ചൊല്ലിയുള്ള തർക്കങ്ങളാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജി പരിഗണിച്ച ജെസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിനോട് പറഞ്ഞു. കൂടാതെ ഇവ ചിത്രീകരിച്ച് വിദേശത്ത് നിന്നും ധനസഹായം ലഭിക്കാനാണ് ഇവരുടെ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഡെപ്യുട്ടി സെക്രട്ടറി വി വേണു കുട്ടൻ നായർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 


തുടർന്ന് കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 26-ലേക്ക് മാറ്റുകയും ചെയ്തു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.