ആരോഗ്യ സേതുവില്‍ ഗ്രീന്‍ സിഗ്നല്‍ ആണോ..?ആഭ്യന്തര വിമാന യാത്രികര്‍ക്ക് നിരീക്ഷണം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍!
ആരോഗ്യ സേതുവില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന ആഭ്യന്തര വിമാന യാത്രികര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു.
ന്യൂഡല്‍ഹി:ആരോഗ്യ സേതുവില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന ആഭ്യന്തര വിമാന യാത്രികര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു.
ആഭ്യന്തര വിമാന യാത്രയുമായി ബന്ധപെട്ട് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്താനായി പൊതു ജനങ്ങളുമായി ചേര്‍ന്ന് നടത്തിയ
ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് ട്രാക്കറായ ആരോഗ്യ സേതുവില്‍ സേഫ് അല്ലെങ്കില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്നവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത് എന്തിനെന്ന് മനസിലാവുന്നില്ല എന്ന്
പറഞ്ഞ മന്ത്രി അതിന്‍റെ ആവശ്യം ഇല്ലെന്ന് വ്യക്തമാക്കി.
എന്നാല്‍ ആരോഗ്യസേതുവില്‍ ചുവന്ന സിഗ്നല്‍ കാണിക്കുന്നവരെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്‌ട്ര വിമാന സര്‍വീസുകളില്‍ ഭൂരിഭാഗവും ഓഗസ്റ്റ്-സെപ്റ്റമ്പര്‍ മാസത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും
മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read:അഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍, സംസ്ഥാനങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് കേന്ദ്രം!!
സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക എന്നും മന്ത്രി വ്യക്തമാക്കി.
ആഭ്യന്തര വിമാന യാത്രികര്‍ക്ക് ക്വാറന്‍റെയ്ന്‍ സംബന്ധിച്ച് പലസംസ്ഥാനങ്ങള്‍ക്കും അനാവശ്യ സംഭ്രമം ഉണ്ടെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു.
അതേസമയം കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങള്‍ ആഭ്യന്തര വിമാന യാത്രികര്‍ 14 ദിവസം ക്വാറന്‍റെയ്നില്‍ കഴിയണം എന്ന നിലപാടിലാണ്.