അഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍, സംസ്ഥാനങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് കേന്ദ്രം!!

ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശ൦ പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം തള്ളി.

Last Updated : May 23, 2020, 11:16 AM IST
അഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍, സംസ്ഥാനങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് കേന്ദ്രം!!

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശ൦ പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം തള്ളി.

ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ നിര്‍ദേശ൦ പരിഗണിക്കണമെന്നതുള്‍പ്പടെ 11 നിര്‍ദേശങ്ങളാണ് പ്രതിപക്ഷം കേന്ദ്രത്തിനു മുന്നില്‍ വച്ചത്. 

അഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചസംസ്ഥാനങ്ങളുടെ ആശങ്കയായിരുന്നു ഇതില്‍ പ്രധാനം.

കൊറോണ: വിവാഹം നീട്ടിവച്ച് മുന്‍ പോണ്‍ താരം മിയാ ഖലീഫ!

 

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് കൊറോണ വ്യാപനം കൂടുതലുള്ള മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ വൈറസ് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക. 

എന്നാല്‍, വിമാനയാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കാനാകില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. മുതിര്‍ന്ന പൗരന്മാരെ വിലക്കാനാകില്ലെന്നും ആരോഗ്യമുള്ളവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രോഗമില്ലെന്നു ഉറപ്പ് വരുത്തിയവരെ യാത്രക്ക് അനുവദിക്കുമെന്നും വിമാനയാത്രയ്ക്ക് ശേഷം ക്വാറന്‍റീന്‍ അപ്രായോഗികമാണെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

കൊറോണയുണ്ടെന്ന് മറച്ചുവച്ച് യാത്ര; സംസാരത്തിനിടെ കള്ളി വെളിച്ചത്!!

 

മൂന്നിലൊന്നു സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക. ബോര്‍ഡിംഗ് പാസുകള്‍ ഓണ്‍ലൈന്‍ വഴിയാണ് ലഭ്യമാക്കുന്നത്. 

കൗണ്ടര്‍ ചെക്കിംഗിന് പകരം വെബ് ചെക്കിംഗാണ് ഉണ്ടാകുക. ഏഴ് സെക്ഷനുകള്‍ തിരിച്ചാകും സര്‍വീസുകള്‍ ഉണ്ടാകുക. വിമാന ട്രെയിന്‍ സര്‍വീസുകള്‍ സജീവമാകുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാരുകള്‍. 

യാത്രക്കാര്‍ക്ക് നിരീക്ഷണം നിര്‍ബന്ധമാക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, വരുന്നവര്‍ 14 ദിവസ൦ നിര്‍ബന്ധ ക്വാറന്‍റീനില്‍ പ്രവേശിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. 

Trending News