ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവച്ച് UPSC. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയാണ്‌ UPSC മാറ്റിവച്ചിരിക്കുന്നത്. മെയ്‌ 31 നു നടത്താനിരുന്ന പരീക്ഷയാണ്‌ മാറ്റിവച്ചത്. പുതുക്കിയ തീയതി മെയ്‌ 20നു അറിയിക്കുമെന്ന് UPSC അറിയിച്ചു. 


ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യപ്രകാരം പരീക്ഷ മാറ്റിവയ്ക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു. 


വാട്സ് ആപ് ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമര്‍ശം; നടനെതിരെ രഞ്ജിനി


 


നേരത്തെ, എന്‍ജിനീയറി൦ഗ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവ മാറ്റിവച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വിവിധ തസ്തികളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. 


ഇവയുടെയെല്ലാം തീയതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.