വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമർശം നടത്തിയ നടനെതിരെ ചലച്ചിത്ര താര൦ രഞ്ജിനി. നാടക നടനായ വാസുദേവനെതിരെയാണ് രഞ്ജിനി നിയമ നടപടിക്ക് ഒരുങ്ങുന്നത്.
ഇരുവരും അംഗങ്ങളായ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ ആണ് സംഭവം. സംഭാഷണത്തിനിടെ വാസുദേവൻ നടത്തിയ മോശം പരാമർശം നടിയെ പ്രകോപിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന്, സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് താരം നടനെതിരെ നിയമപരമായ നോട്ടീസ് അയയ്ക്കുകയായിരുന്നു.
'കൊറോണ' പ്രീതി: ഉമ്മന്‍ ചാണ്ടിയെ കടത്തിവെട്ടി പിണറായി വിജയന്‍!!
കഴിഞ്ഞദിവസം വാസുദേവനെതിരെ നടി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ നടി ഇതുമായി മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും വ്യക്തമാക്കി.
നിയമ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസിനെ പറ്റി വിശദീകരണം നൽകാൻ സാധിക്കില്ലെന്നും പത്രക്കുറിപ്പിലൂടെ പിന്നീട് കാര്യങ്ങൾ വിശദീകരിക്കുമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.