എഎംയു വിദ്യാര്‍ഥികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 41 പേര്‍ക്ക് പരിക്ക്
അലിഗഡ്: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. 28 വിദ്യാര്‍ഥികള്‍ക്കും 13 പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.
ഹിന്ദു സംഘനടകള്‍ കഴിഞ്ഞ ദിവസം കോളെജിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളെജിലേക്ക് മാര്‍ച്ച് നടത്തിയ ഹിന്ദു സംഘടനകള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്.