Kapil Sibal : ഹൈക്കമാൻഡിനെ വിമർശിച്ചു, കപിൽ സിബലിന്റെ വസതിക്ക് മുമ്പിൽ തക്കാളി എറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
വേഗം സുഖം പ്രാപിക്കൂ എന്നെഴുതിയ പ്ലക്കാർഡുമായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ കപിൽ സിബലിന്റെ ഡൽഹിയിലെ വസതിയിലേക്ക് മാർച്ച് ചെയ്തത്.
New Delhi ; കോൺഗ്രസ് ഹൈക്കമാൻഡിനെ വിമർശിച്ചതിന് പിന്നാലെ കപിൽ സിബലിന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം, പഞ്ചാബിലെ പ്രശ്നങ്ങൾ മുൻനിർത്തിയാണ് കപിൽ സിബൽ കോൺഗ്രസിന്റെ നേതൃത്വം എതിരെ വിമർശനം ഉയർത്തിയത്.
വേഗം സുഖം പ്രാപിക്കൂ എന്നെഴുതിയ പ്ലക്കാർഡുമായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ കപിൽ സിബലിന്റെ ഡൽഹിയിലെ വസതിയിലേക്ക് മാർച്ച് ചെയ്തത്. വീടിന്റെ മുന്നിലെത്തിയ പ്രതിഷേധം അദ്ദേഹത്തിന്റെ വസതിയിലേക്ക് തക്കാളികൾ എറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.
ALSO READ : Punjab Congress: പഞ്ചാബിൽ രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
സിബലിന്റെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് വിവിധ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. പാർട്ടി സംബന്ധമായ യാതൊരു പശ്ചാത്തലമില്ലാതിരുന്ന സിബലിനെ കേന്ദ്രമന്ത്രിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് സോണിയ ഗാന്ധിയാണ് നിങ്ങൾക്ക് പേര് നൽകിയ സംഘടനയെ താറടിച്ച് കാണിക്കരുതെന്ന് സിബലിനെ വിമർശിച്ചു കൊണ്ട് അജയ് മാക്കാൻ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പഞ്ചാബിലെ കോൺഗ്രസ് പ്രശ്നത്തിൽ ഹൈക്കമാൻഡിലെ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് കപിൽ സിബൽ വാർത്ത സമ്മേളനം നടത്തിയത്. അധ്യക്ഷനില്ലാത്ത പാർട്ടിയിൽ ആരാണ് തീരുമാനങ്ങളെടുക്കുന്നത് അറിയാൻ സാധിക്കുന്നില്ല എന്ന് കപിൽ സിബൽ വിമർശിക്കുകയും ചെയ്തു. തങ്ങൾ ഗ്രൂപ്പ് 23 നേതാക്കളാണെന്നും അല്ലാതെ ജി ഹുസൂർ-23 നേതാക്കൾ അല്ലെന്നും സിബൽ സമ്മേളനത്തിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.