Navjot Singh Sidhu Resignation : "അയാൾ സ്ഥിരതയില്ലാത്ത വ്യക്തിയാണ്" നവ്ജോത് സിങ് സിദ്ദുവിനെതിരെ അമരീന്ദർ സിങ്

Navjot Singh Sidhu Resigns പിന്നാലെ സിദ്ദുവിനെതിരെ വിമർശനവുമായി മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് (Captain Amarinder Singh).

Written by - Zee Hindustan Malayalam Desk | Last Updated : Sep 28, 2021, 04:59 PM IST
  • സിദ്ദു അമരീന്ദർ പോരനൊടുവിലാണ് കഴിഞ്ഞ ആഴ്ചയിൽ ക്യാപ്റ്റന് പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്.
  • തുടർന്ന ദലിത് കോൺഗ്രസ് നേതാവായ ചരൺജിത് സിങ് ചന്നി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി നിയമിക്കുന്നത്.
  • മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം അമരീന്ദർ സിദ്ദുവിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
  • സിദ്ദുവിന്റെ പാകിസഥാൻ ബന്ധം ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന് അമരീന്ദർ രാജിക്ക് ശേഷം പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.
Navjot Singh Sidhu Resignation : "അയാൾ സ്ഥിരതയില്ലാത്ത വ്യക്തിയാണ്" നവ്ജോത് സിങ് സിദ്ദുവിനെതിരെ അമരീന്ദർ സിങ്

New Delhi : പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര കലാപം മറ്റൊരു തലത്തിലേക്കുയരുന്നു. ഹൈക്കമാൻഡിനെയും പഞ്ചാബ് കോൺഗ്രസിനെ ഞെട്ടിച്ചു കൊണ്ട് പിസിസി (Punjab PCC) അധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്ജോത് സിങ് സിദ്ദു രാജിവെച്ചതിന് (Navjot Singh Sidhu Resigns) പിന്നാലെ സിദ്ദുവിനെതിരെ വിമർശനവുമായി മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് (Captain Amarinder Singh).

"ഞാൻ പഞ്ഞില്ലെ... അയാൾ സ്ഥിരിതയില്ലാത്ത വ്യക്തിയാണ് അതിർത്തി സംസ്ഥാനമായ പഞ്ചാബിന് ഒട്ടും യോജിച്ചതുമല്ല അയാൾ" അമരീന്ദർ സിദ്ദവിന്റെ രാാജി വാർത്തയ്ക്ക് പിന്നാലെ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

ALSO READ ; Navjot Singh Sidhu പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു

സിദ്ദു അമരീന്ദർ പോരനൊടുവിലാണ് കഴിഞ്ഞ ആഴ്ചയിൽ ക്യാപ്റ്റന് പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. തുടർന്ന ദലിത് കോൺഗ്രസ് നേതാവായ ചരൺജിത് സിങ് ചന്നി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി നിയമിക്കുന്നത്. 

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം അമരീന്ദർ സിദ്ദുവിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. സിദ്ദുവിന്റെ പാകിസഥാൻ ബന്ധം ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന് അമരീന്ദർ രാജിക്ക് ശേഷം പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

ALSO READ : Captain Amarinder Singh: കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പിച്ചു..., കോണ്‍ഗ്രസിന്‍റെ അമരത്തുനിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേയ്ക്ക്...!!

അതിനിടെ ക്യാപ്റ്റൻ കോൺഗ്രസ് വിട്ട് ബിജെപിലേക്ക് ചേരുമെന്ന് റിപ്പോർട്ടുകൾ നിലനിൽക്കവെയാണ് എല്ലാവരും ഞെട്ടിച്ചു കൊണ്ട് സിദ്ദു പഞ്ചാബിന്റെ പിസിസി അധ്യക്ഷന്റെ സ്ഥാനം ഒഴിഞ്ഞത്.

പഞ്ചാബിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ് താൻ ഈ സ്ഥാനം രാജിവെക്കുന്നതെന്ന് സിദ്ദു തന്റെ രാജിക്കത്തിൽ അറിയിച്ചു. എന്നാൽ എനിക്ക് പഞ്ചാബ് കോൺഗ്രസിന് ഭാവിയെ വെച്ച് ഒത്തുതീർപ്പക്കാൻ താൽപര്യമില്ലെന്ന് സിദ്ദു കൂട്ടിചേർത്തു. താൻ കോൺഗ്രസിന്റെ സേവകനായി തന്നെ പഞ്ചാബിൽ തുടരുമെന്ന് സിദ്ദു രാജി കത്തിൽ വ്യക്തമാക്കി.

ALSO READ : രാഹുലിനെയും പ്രിയങ്കയെയും ഉപദേശകർ വഴിതെറ്റിക്കുകയാണെന്ന് Amarinder Singh

"ഒത്തുതീർപ്പുകളിലേക്കെത്തുമ്പോൾ ഒരു വ്യക്തിയുടെ വ്യക്തിത്വം തകർന്ന് ഇല്ലാതാകും, പഞ്ചാബിന്റെ ഭാവിയെ ക്ഷേമത്തയെയും വെച്ച് ഒത്തുതീർപ്പിന് എനിക്കാകില്ല" സിദ്ദു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ രാജി കത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News