ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മേഘ വിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായതായി റിപ്പോർട്ട്. നാലു പേര്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. സിംലയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ഇന്നു രാവിലെയായിരുന്നു കുളുവില്‍ മേഘ വിസ്‌ഫോടനമുണ്ടായത്. പലയിടത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.  ചലാല്‍ മേഖലയിലാണ് നാലു പേര്‍ പ്രളയത്തില്‍ ഒഴുകിപ്പോയത്. ഏതാനും കന്നുകാലികളും ഒഴുകിപ്പോയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 മണ്ണിടിച്ചില്‍  ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു മേഖലയില്‍ എത്താനായിട്ടില്ല.  ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്തമഴയിൽ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കുളു ജില്ലയിലെ മലാന, മണിക്കരൻ എന്നീഗ്രമങ്ങളാണ് ഒറ്റപ്പെട്ടത്. താഴ്‌വരയിലെ നിരവധി ടൂറിസ്റ്റ് നഗരങ്ങളുമായുള്ള ആശയവിനിമയം തടസപ്പെട്ടു. രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും മലാനയിലെ ജലവൈദ്യുത നിലയത്തിൽ ജോലി ചെയ്യുന്ന 25ലധികം ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.


ഷിംലയിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ ഒരു പെൺകുട്ടി മരിച്ചിരുന്നു. ഷിംലയിലെ ദാലി മേഖലയിൽ റോഡരികിൽ കിടന്നുറങ്ങിയ പെൺകുട്ടിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചില വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. അതേസമയം ഹിമാചൽ പ്രദേശിൽ കനത്തമഴ തുടരുകയാണ്. ഷിംലയിലും സൊലൻ, സിർമൗർ, ബിലാസ്പൂർ, ഹാമിർപൂർ, മാഡി, ഉന എന്നീ ജില്ലകളിലും ഇടിയോടുകൂടിയ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.