ന്യൂഡൽഹി: CNG Today Price in Delhi NCR: നിങ്ങൾ ഉപയോഗിക്കുന്നത് CNG വാഹനമാണെങ്കിൽ ഇന്നുമുതൽ നിങ്ങൾക്ക് ചെലവ് ഏറും. കാരണം ഡൽഹിയിൽ (CNG Prices Increased in Delhi) സിഎൻജി വില വീണ്ടും വർധിപ്പിച്ചു. സിഎൻജി വിലയിൽ കിലോയ്ക്ക് 95 പൈസ വർധിപ്പിച്ചതായി IGLഅറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ  ഡൽഹിയിൽ ഇന്ന് മുതൽ സിഎൻജി നിറയ്ക്കാൻ കിലോയ്ക്ക് 79.56 രൂപ നൽകണം. ഇന്ന് രാവിലെ ന് രാവിലെ 6 മണി മുതൽ ഈ വില പ്രാബല്യത്തിൽ വരും.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: CNG Price Hike: പെട്രോളിനും ഡീസലിനും പുറമേ സി‌എൻ‌ജിയുടെ വിലയും കുതിക്കുന്നു!


നേരത്തെ ഒക്ടോബർ 8 നാണ് ഡൽഹിയിൽ CNG യുടെ വില (CNG Price in Delhi) വർദ്ധിപ്പിച്ചത്. ആ സമയത്ത് സിഎൻജിയുടെ വില കിലോയ്ക്ക് മൂന്നു രൂപയാണ് വർധിപ്പിച്ചത്. അന്നുമുതൽ ഡൽഹിയിൽ സിഎൻജി കിലോഗ്രാമിന് 78.61 രൂപയായി. അതേസമയം ഗുരുഗ്രാമിൽ സിഎൻജി കിലോയ്ക്ക് 86.94 രൂപയും ഗാസിയാബാദിലും നോയിഡ-ഗ്രേറ്റർ നോയിഡയിലും 81.17 രൂപയും രേവാരിയിൽ 78.61 രൂപയും ആയിരുന്നു വില.  ഡൽഹിയിൽ സിഎൻജിയുടെ വില ഏകദേശം 1 രൂപ വർധിപ്പിച്ചതിന് പിന്നാലെ ഈ നഗരങ്ങളിലും വില വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  


Also Read: ത്രിഗ്രഹ യോഗത്തോടെ ഈ രാശിക്കാർക്ക് അടിപൊളി സമയം! 


 


ഡൽഹി-എൻ‌സി‌ആറിലെ സി‌എൻ‌ജി വിലകൾ (CNG Today Price in Delhi NCR) 2022 മാർച്ച് 7 മുതൽ 15 തവണയാണ് വർദ്ധിച്ചത്. അതിനുശേഷം സിഎൻജിയുടെ വില കിലോയ്ക്ക് 23.55 രൂപ വർദ്ധിച്ചു. 2021 ഏപ്രിലിൽ സിഎൻജി വില കിലോഗ്രാമിന് 36.16 രൂപയായിരുന്നു. അതിപ്പോൾ കുതിച്ചു കുതിച്ച്  കിലോയ്ക്ക് 86 രൂപയായി. റഷ്യ-ഉക്രെയ്ൻ യുദ്ധം നീണ്ടുനിൽക്കുന്നതിനാൽ ഇത് ഇനിയും വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.   നിലവില്‍ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവയേക്കാള്‍ കുറവാണ് നിരക്ക്. അതേസമയം, മീററ്റ്, റെവാരി, കാണ്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സിഎന്‍ജി നിരക്ക് ഡല്‍ഹിയേക്കാള്‍ വളരെ കൂടുതലാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.