CNG Price Hike: പെട്രോളിനും ഡീസലിനും പുറമേ സി‌എൻ‌ജിയുടെ വിലയും കുതിക്കുന്നു!

CNG Price Hike:  സി‌എൻ‌ജിക്ക് ഡൽഹിയിൽ കിലോയ്ക്ക് 2.28 രൂപയും നോയിഡ ഗാസിയാബാദിൽ കിലോയ്ക്ക് 2.55 രൂപയുമാണ് വർദ്ധിച്ചത്.  

Written by - Ajitha Kumari | Last Updated : Oct 2, 2021, 07:05 AM IST
  • ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ സിഎൻജിയുടെ വില വർധിച്ചു
  • ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 2.28 രൂപ വർദ്ധിച്ചു
  • ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിൽ സിഎൻജി കിലോയ്ക്ക് 53.45 രൂപയാണ്
CNG Price Hike: പെട്രോളിനും ഡീസലിനും പുറമേ  സി‌എൻ‌ജിയുടെ വിലയും കുതിക്കുന്നു!

ന്യൂഡൽഹി: CNG Price Hike: പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനയ്ക്കിടയിൽ സിഎൻജിയുടെ വിലയിലും കുതിപ്പ് തുടരുന്നു. ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് സിഎൻജിക്കായി ഇനി ഉയർന്ന വില നൽകേണ്ടിവരും. 

സിഎൻജി (CNG) ഡൽഹിയിൽ കിലോയ്ക്ക് 2.28 രൂപയും നോയിഡ ഗാസിയാബാദിൽ കിലോയ്ക്ക് 2.55 രൂപയുമാണ് വർധിച്ചത്.  

Also Read: LPG Price Hike: പാചക വാതക വില കുതിക്കുന്നു; സിലിണ്ടറിന് കൂടിയത് 43.5 രൂപ! 

 

ഒരു കിലോ സിഎൻസിക്ക് എത്ര രൂപ?

ഇതുവരെ ഡൽഹിയിൽ CNG- യ്ക്ക് 45.20 രൂപ നൽകേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ സിഎൻജിയുടെ പുതിയ നിരക്ക് കിലോയ്ക്ക് 47.48 രൂപയായി. അതേസമയം, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ സിഎൻജി കിലോയ്ക്ക് 2.55 രൂപ വിലകൂടിയിട്ടുണ്ട്. 

അതായത് ഇപ്പോൾ നോയിഡ, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽ കിലോയ്ക്ക് 53.45 രൂപ വിലവരും. പുതിയ വിലകൾ ഇന്ന്  രാവിലെ മുതൽ പ്രാബല്യത്തിൽ വരും.

Also Read: Alert: Bank Holidays in October 2021: ഒക്ടോബറിൽ 15 ദിവസം ബാങ്കുകൾക്ക് അവധി, ശ്രദ്ധിക്കുക 

പ്രകൃതിവാതക വില വർദ്ധിച്ചു

ഇതിനു മുൻപ് പ്രകൃതിവാതകത്തിന്റെ വില 62 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടൊപ്പം, സിഎൻജി, PNG വിലയും വർധിക്കുമെന്ന് കേട്ടിരുന്നു.  2019 ഏപ്രിലിന് ശേഷമുള്ള ആദ്യ വിലവർധനയാണിത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം കാരണമാണ് ഗ്യാസ് വില വർദ്ധിച്ചത്. 

പെട്രോളിയം മന്ത്രാലയത്തിന്റെ PPAC വ്യാഴാഴ്ച പറഞ്ഞു, സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനും (ONGC) ഓയിൽ ഇന്ത്യ ലിമിറ്റഡിനും അനുവദിച്ച ഫീൽഡിൽ നിന്നും ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില ബ്രിട്ടീഷ് താപ യൂണിറ്റുകൾക്ക് (British thermal units) 2.90 ഡോളറാണ്. ആയിരിക്കും

Also Read: Kanni Ayilyam: ഇന്ന് ആയില്യം; മക്കളുടെ അഭിവൃദ്ധിക്കായി ഇന്ന് നാഗങ്ങളെ ആരാധിക്കുന്നത് ഉത്തമം

വൈദ്യുതിയിലും പ്രഭാവം ഉണ്ടാകുമോ?

വ്യവസായ സ്രോതസ്സുകൾ അനുസരിച്ച് ഗ്യാസ് വില വർദ്ധനവ് കാരണം, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ, സിഎൻജി, പൈപ്പ് എൽപിജി എന്നിവയുടെ വില 10-11 ശതമാനം വർദ്ധിക്കും.

ഈ വർദ്ധനവ് വാതകത്തെ ഇന്ധനമായി ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില വർദ്ധിപ്പിക്കും. എന്നിരുന്നാലും ഗ്യാസ് അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പങ്ക് ഉയർന്നതല്ലാത്തതിനാൽ ഇത് ഉപഭോക്താക്കളെ അധികം ബാധിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News