കല്‍ക്കരി കുംഭകോണം: ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരന്‍
കല്‍ക്കരി കുംഭകോണത്തില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരനെന്ന് സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തി. മധ്യപ്രദേശില്‍ ഒരു സ്വകാര്യ കമ്പനിക്ക് കല്‍ക്കരി ഖനി അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ശിക്ഷ നാളെ കോടതി പ്രഖ്യാപിക്കും.
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണത്തില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരനെന്ന് സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തി. മധ്യപ്രദേശില്‍ ഒരു സ്വകാര്യ കമ്പനിക്ക് കല്‍ക്കരി ഖനി അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ശിക്ഷ നാളെ കോടതി പ്രഖ്യാപിക്കും.
മധുകോഡയെ കൂടാതെ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയടക്കം മറ്റു 6 ഉദ്യേഗസ്ഥരേയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഈ കേസില്‍ നാലുപേരെ കോടതി വെറുതെ വിട്ടു.
കല്‍ക്കരി ബ്ളോക്കുകള്‍ അനുവദിക്കുന്നതിലും ലേലം നടത്തുന്ന സമയത്തും സുതാര്യമായല്ല സ്ക്രീനിങ് കമ്മിറ്റി ചെയര്മാന് കൂടിയായ ഗുപ്ത പെരുമാറിയത് എന്നാണ് പ്രധാന ആരോപണം. ഇത് സംസ്ഥാന സര്‍ക്കാരിന് വമ്പിച്ച നഷ്ടം വരുത്തിവെച്ചുവെന്നും കോടതി കണ്ടെത്തി. സമാനമായ എട്ട് കേസുകളാണ് ഗുപ്തയുടെ പേരിലുള്ളത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008വരെ കല്‍ക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. എല്ലാ കേസുകളിലും ഒരുമിച്ച് പരിഗണിക്കണമെന്ന ഗുപ്തയുടെ ആവശ്യം നേരത്തെ കോടതി നിരസിച്ചിരുന്നു.