മുംബൈ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ മഹാരാഷ്ട്രയിലെ റായ്ഗഡില്‍ തകര്‍ന്നു വീണു. ഹെലികോപ്റ്ററിലുണ്ടായ വനിതാ പൈലറ്റടക്കം നാലു പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ വനിതാ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ച കഴിഞ്ഞ് 2.20ഓടെയായിരുന്നു അപകചം. യന്ത്രത്തകരാറിനെ തുടര്‍ന്ന് അടയന്തിരമായി ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് നടത്താന്‍ ശ്രമിക്കവെയാണ് തകര്‍ന്നു വീണത്. തീരദേശത്ത് നിരീക്ഷണപ്പറക്കല്‍ നടത്തുന്നതിനിടയിലാണ് അപകടം. 


 



 


ഹെലികോപ്റ്റര്‍ തകര്‍ന്ന വിവരം ലഭിച്ച ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവി നേതൃത്വം നല്‍കി. തകര്‍ന്ന ഹെലികോപ്റ്റര്‍ കണ്ടെത്തുകയും ഹെലികോപ്റ്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുകയും ചെയ്തു. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.