Chennai: ജനങ്ങളെ കോവിഡില്‍ നിന്നും  രക്ഷിക്കുന്നതിനായി  കൊറോണ ദേവിയുടെ പ്രത്യേക  പൂജ,  തമിഴ്‌നാട്ടിലെ  കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിലാണ്  കൊറോണ ദേവിയെ  പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്‌...  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ ജനങ്ങളെ  കോവിഡില്‍ നിന്നും  രക്ഷിക്കുന്നതിനാണ് കൊറോണ ദേവിയുടെ പ്രതിഷ്ഠ  നടത്തിയിരിയ്ക്കുന്നത്.  കോയമ്പത്തൂരിലെ കാമാച്ചിപുരം അധിനം ശക്തിപീഠത്തിലാണ് ദേവിയുടെ  പ്രതിഷ്ഠ.  ഒന്നര അടി നീളമുള്ള ഗ്രാനൈറ്റില്‍  തീര്‍ത്ത വിഗ്രഹമാണ് "കൊറോണ ദേവി" (Corona Devi) എന്ന പേരില്‍ സങ്കല്‍പ്പിച്ച്‌ പൂജ നടത്തുന്നത്. 


ദേവിയുടെ പ്രതിഷ്ഠ നടന്നതോടെ  48 ദിവസത്തേക്ക് ഇവിടെ പ്രത്യേക പൂജകള്‍ നടത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.  മഹായാഗം നടക്കുന്ന സമയത്ത് സാധാരണക്കാര്‍ക്ക്   ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പൂജകള്‍ നടത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ബാധകളില്‍ നിന്നും  പകര്‍ച്ചവ്യാധികളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു  സമ്പ്രദായമാണെന്നാണ് ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ശിവലിംഗേശ്വരന്‍ പറയുന്നത്.



രാജ്യത്ത് കോവിഡിന്‍റെ  രണ്ടാം തരംഗം  (Covid Second Wave) ആഴ്ചകളായി ശക്തമായി തന്നെ തുടരുമ്പോള്‍ വൈറസില്‍നിന്നും  മുക്തി നേടാന്‍   ആളുകള്‍ പല മാര്‍ഗങ്ങളാണ് കണ്ടെത്തുന്നത്. ശാസ്ത്രം  അതിന്‍റേതായ വഴിയ്ക്ക്  കോവിഡിനെതിരായ പോരാട്ടം തുടരുമ്പോള്‍ വിശ്വാസികള്‍ വിചിത്രമായ പല രീതിയിലൂടെയാണ് കോവിഡിനെതിരെ പോരാടുന്നത്. അതിന് ഉദാഹരണമാണ്‌  കൊറോണ ദേവിയുടെ   പ്രതിഷ്ഠ.


Also Read: 'ജയ്​ ശ്രീറാം 'വിളികളോടെ കോവിഡിനെ തുരത്തി BJP നേതാവ്...!!


മുന്‍കാലങ്ങളില്‍ പ്ലേഗ്, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട സമയത്തും ഇത്തരത്തില്‍  ക്ഷേത്രങ്ങളും പ്രതിഷ്ഠയും നടന്നിരുന്നു എന്നതിന്  ചരിത്രം  സാക്ഷിയാണ്.  കോയമ്പത്തൂരിലെ "പ്ലേഗ് മാരിയമ്മന്‍" ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.  പ്ലേഗ്, കോളറ തുടങ്ങിയ   പകര്‍ച്ചവ്യാധികളില്‍ നിന്നും  ഈ ദേവി ജനങ്ങളെ സംരക്ഷിച്ചുവെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.