Meerut: കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതുമുതല്‍ വൈറസിനെ തുരത്താനും നേരിടാനുമുള്ള നിരവധി ഉപായങ്ങളാണ് സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും പ്രചരിയ്ക്കുന്നത്....
അതിനിടെ, കോവിഡിനെ തുരത്താനായി പ്രത്യേക പൂജകള്‍, ഗോമൂത്രം കുടിയ്ക്കല്‍, ചാണകം തളിയ്ക്കല്‍ തുടങ്ങിയ അടവുകള്‍ വേറെ... കഴിഞ്ഞ വര്‍ഷം NDA നേതാവ് നടത്തിയ ‘ഗോ കൊറോണ ഗോ ‘ പ്രകടനവും ജനങ്ങള്‍ മറന്നിട്ടില്ല.
"കൊറോണ വൈറസിനെ തുരത്താനുള്ള" നിരവധി മാര്‍ഗ്ഗങ്ങളാണ് രാജ്യത്തെ നേതാക്കള്‍ ജനങ്ങള്‍ക്ക് ഇതിനോടകം പറഞ്ഞുകൊടുത്തത്. കളിമണ്ണ് പ്രയോഗം, ചാണകം പുരട്ടല്‍, ഗോമൂത്രം കുടിയ്ക്കുക തുടങ്ങി നിരവധി ഉപായങ്ങള്‍ അവയില്‍ ചിലതാണ്....
ഇതിനിടെയാണ് കൊറോണയെ തുരത്താനുള്ള പുതിയ മാര്‍ഗ്ഗവുമായി മറ്റൊരു BJP നേതാവ് രംഗത്ത് എത്തിയിരിയ്ക്കുന്നത്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്നുമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
ശംഖ് ഊതി "ജയ് ശ്രീറാം" വിളികളോടെ, യാഗത്തിന് ഉപയോഗിക്കുന്ന മിശ്രിതം കത്തിച്ചാണ് ഈ നേതാക്കള്‍ തെരുവിലൂടെ നടന്നത്. ഇത്തരത്തില്‍ നടന്ന കൊറോണ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത് BJP നേതാവായ ഗോപാല്‍ ശര്‍മയാണ്.
പ്രത്യേക മിശ്രിതം കത്തിക്കുമ്പോഴുണ്ടാകുന്ന പുക മൂലം അന്തരീക്ഷം ശുദ്ധമാക്കുമെന്നും കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും ചടങ്ങിനിടെ നേതാവ് വെളിപ്പെടുത്തി.
"ഹൈന്ദവ വിധി പ്രകാരം യാഗത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍, ഉണങ്ങിയ ചാണകം, പശുവിന്‍ നെയ്യ്, മാവിന്‍ തടി, കര്‍പ്പൂരം എന്നിവ ചേര്‍ത്ത മിശ്രിതമാണ് കത്തിക്കുന്നത്. ഇത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ഓക്സിജന്‍ വര്‍ധിപ്പിക്കുകയും അപകടകാരിയായ വൈറസിനെ നശിപ്പിക്കുകയും ചെയ്യും” ഗോപാല്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് ഇതുവരെ കോവിഡ് വരാത്തതെന്ന് ഭോപ്പാലില്‍ നിന്നുള്ള BJP MP പ്രഗ്യ സിംഗ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തികച്ചും അശാസ്ത്രീയമായ പ്രതിരോധ രീതിയുമായി മറ്റൊരു BJP നേതാവുകൂടി രംഗത്തെത്തുന്നത്.
എന്നാല്‍, കോവിഡിനെ നേരിടാന്‍ അശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുമ്പോഴും രാജ്യത്ത് അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്നതല്ലാതെ, യാതൊരു മാറ്റവും ഉണ്ടാവുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്......
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.