പിഴയടക്കാനും ഇനി മുതല്‍ സ്വൈപ്പ് ചെയ്താല്‍ മതി
ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരില്‍ നിന്നും പിഴയീടക്കാന്‍ കോയമ്പത്തൂര്‍ ട്രാഫിക് പൊലീസിന്റെ സ്വൈപ്പി൦ഗ് മെഷീനുകള്‍.
കോയമ്പത്തൂര്‍: ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരില്‍ നിന്നും പിഴയീടക്കാന്‍ കോയമ്പത്തൂര്‍ ട്രാഫിക് പൊലീസിന്റെ സ്വൈപ്പി൦ഗ് മെഷീനുകള്‍.
ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ചെല്ലാന്‍ ലഭിക്കുന്ന കുറ്റക്കാരന്‍ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് പിഴ നല്‍കാവുന്നതാണ്.
നിയമം തെറ്റിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നതിനു പകരം അവര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെ 'അപകടമില്ലാത്ത ദിനം' എന്ന പേരില്‍ പുതിയ സംരംഭവും പൊലീസിന്റെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.