സൂര്യപത്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ്‌ ബാബുവിന്‍റെ മൃതദേഹം സംസ്കരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സന്തോഷ്‌ ബാബുവിന്‍റെ മൃതദേഹം സംസ്കരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംസ്കാര൦. കൊറോണ വൈറസ് ഭീതിയും നിയന്ത്രങ്ങളും മറന്നാണ് ആളുകള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. 


'20 പവന്‍ സ്വര്‍ണം' വാറ്റി: പത്രോസിന് കിട്ടിയത് പത്തരമാറ്റിന്‍റെ പണി!


'സന്തോഷ്‌ ബാബു നീണാള്‍ വാഴട്ടെ'. 'വന്ദേമാതരം' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ആളുകള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. വീരമൃത്യു വരിച്ച പട്ടാളക്കാരനോടുള്ള ആദരസൂചകമായി നഗരത്തിലെ കടകളും സ്ഥാപനങ്ങും ഒന്നും വ്യാഴാഴ്ച പ്രവര്‍ത്തിച്ചില്ല. 


ബുധനാഴ്ചയാണ് രാജ്യതലസ്ഥാനത്ത് നിന്നും വ്യോമ മാര്‍ഗം മൃതദേഹം ഹൈദരാബാദിലെ ഹകിംപെട്ടില്‍ എത്തിച്ചത്. തെലങ്കാന ഗവർണർ ഡോ. തമിഴിസയ് സൗന്ദരരാജൻ, സംസ്ഥാന മന്ത്രിമാരായ കെ ടി രാമ റാവു, മല്ല റെഡ്ഡി, ജഗദീഷ് റെഡ്ഡി, സൈബരാബാദ് പോലീസ് കമ്മീഷണർ വി സി സജ്ജനാർ, ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ അഞ്ജനി കുമാരന്ദ് തുടങ്ങിയ സൈനിക ഉദ്യോഗസ്ഥർ വ്യോമസേനാ സ്റ്റേഷനിൽ ആദരാഞ്ജലി അർപ്പിച്ചു.


ഡോണുമായുള്ള വിവാഹ മോചനം; ആദ്യമായി തുറന്നു പറഞ്ഞ് മേഘ്ന


നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അർപ്പിക്കാനെത്തിയത്. സ്വന്തം സ്ഥലത്താണ് കുടുംബാ൦ഗങ്ങള്‍ ശവസംസ്കാരം നടത്തിയത്.   കേണലിന്‍റെ പിതാവാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. 


എന്നാല്‍, സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത കേണലിന്‍റെ ഭാര്യയുടെയും മകന്‍റെയും ചിത്ര൦ കണ്ണില്‍ ഈറന്‍ അണിയിക്കുന്നതാണ്. ഒന്നും മനസിലാകാതെ അച്ഛന് അന്ത്യകര്‍മ്മം ചെയ്യാന്‍ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു നാല് വയസുകാരനായ മകന്‍.


ചിരു, എന്നെ തനിച്ചാക്കി പോകാന്‍ നിനക്ക് പറ്റുമോ? -ഹൃദയം പൊട്ടുന്ന കുറിപ്പുമായി മേഘ്ന


രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ വീരയോദ്ധാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ നിശബ്ദ കാഴ്ചക്കാരനായി നിന്നിരുന്ന മകന്‍ അവസാനമായി അച്ഛന് സല്യൂട്ട് നല്‍കിയാണ്‌ യാത്രയാക്കിയത്. തെലങ്കാനയിലെ സൂര്യപ്പെട്ട് സ്വദേശിയായ സന്തോഷ്‌ ബാബു അച്ഛന്‍റെ ആഗ്രഹ പ്രകാരമാണ് സൈനീക സേവനം തിരഞ്ഞെടുത്തത്.