ന്യൂഡൽഹി:  ഇന്ത്യ-ചൈന പതിനൊന്നാം വട്ട കമാണ്ടർ തല ചർച്ച (Commander Level Meeting) ഇന്ന്. ഇരു രാജ്യങ്ങളുടെയും സേനാ പിന്മാറ്റത്തിനെ പറ്റി നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളാനാണ് സാധ്യത. കഴിഞ്ഞ ചർച്ചകൾക്ക് ശേഷം പാംഗോംഗ് തടാകവും സമീപ പ്രദേശങ്ങളിൽ  നിന്നും ചൈനീസ് സൈന്യത്തിന്റെ പിന്‍വാങ്ങല്‍ നടന്നിരുന്നു. എന്നാൽ പ്രധാനപ്പെട്ട  മേഖലകളിലെ സൈനിക സാന്നിദ്ധ്യം വിലയിരുത്തി സേനയെ പിൻവലിക്കണോ വേണ്ടയോ എന്ന് കൂടി മനസ്സിലാക്കുക എന്നുമാണ് ചർച്ചകളുടെ ഉദ്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിർത്തിയിലെ സൈനീക പിന്മാറ്റത്തിൽ നിന്നും ഇന്ത്യ പിന്നോട്ടില്ലെന്ന് സൈനീക മേധാവി. ജനറൽ എം.എം നരവനെ (M M Naravane) വ്യക്തമാക്കിയിരുന്നു.നമ്മള്‍ കനത്ത ജാഗ്രതയിലാണ്. വിശ്വാസം കാത്ത് സൂക്ഷിക്കുന്നതില്‍ ചൈന മുന്‍കാലങ്ങളില്‍ വരുത്തിയ വീഴ്ചകളും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ALSO READവരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി


ഇതിന് മുൻപ് നടന്ന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ തന്നെ കിഴക്കന്‍ ലഡാക്കില്‍ (Ladak) നിന്നും ചൈനീസ്  സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പുരോഗതിയും മറ്റ് ഇതുവരെ ഉണ്ടായ മാറ്റങ്ങളും സേനാ വക്താക്കൾ ഉന്നയിക്കുമെന്നാണ് സൂചന.


ALSO READ: Maharashtra യില്‍ വാരാന്ത്യങ്ങളില്‍ Lockdown, സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണ്ടെന്ന് നിലപാടില്‍ ഉറച്ച് ഉദ്ദേവ് താക്കറെ സര്‍ക്കാര്‍


അതിർത്തിയിൽ ചൈന തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു വർഷം പൂർത്തിയായി. പ്രശ്നങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ മാസം മുതലാണ് സേനകളുടെ (Indian Army) പിന്മാറ്റം ആരംഭിച്ചത്. പാംഗോഗിലെ സൈനിക ബാരക്കുകളും വാഹനങ്ങളും ടാങ്കുകളും ചൈന  മാറ്റിയിരുന്നു. തുടര്‍ന്ന് ഇതുവരെ യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ബാരക്കുകളും താല്‍കാലിക ഹെലിപാഡുകളും ഉള്‍പ്പടെ പൊളിച്ച്  മടങ്ങുന്ന ചൈനീസ് സൈനികരുടെ ദൃശ്യങ്ങളും ഇന്ത്യന്‍ സൈന്യം പുറത്തു വിട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക