New Delhi: വിപണിയില്‍ ലഭ്യത കുറഞ്ഞതോടെ അരിയ്ക്കും ഗോതമ്പിനും വില കുതിയ്ക്കുകയാണ്. എന്നാല്‍, ഗോതമ്പിന്‍റെ  വില വര്‍ദ്ധിച്ച അതെ നിരക്കില്‍ അരിയുടെ വില  വര്‍ദ്ധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, പച്ചക്കറി വിലയിൽ ഒരു വർഷം മുമ്പുള്ള വിലയെ അപേക്ഷിച്ച് വര്‍ദ്ധന രേഖപ്പെടുത്തി. ഉരുളക്കിഴങ്ങിന്‍റെ വില 35 ശതമാനത്തിലധികമാണ്  വര്‍ദ്ധിച്ചിരിയ്ക്കുന്നത്.  
 
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, അതായത് ആഗസ്റ്റ്‌ 23 വരെ മിക്ക അവശ്യസാധനങ്ങളുടെയും വില വർധിച്ചതായാണ് ഉപഭോക്തൃ കാര്യങ്ങളുടെ പ്രതിദിന വില സംബന്ധിച്ച ഡാറ്റ കാണിക്കുന്നത്. കൂടാതെ കൃഷിയിറക്കേണ്ട സമയത്ത് വിത്ത് ലഭിക്കുന്നത് വൈക്കുന്നതുമൂലം സ്ഥിതി കൂടുതല്‍  ആശങ്കാജനകമായി തുടരുമെന്നാണ് റിപ്പോര്‍ട്ട്. 


Also Read:  Edible Oil Price: സാധാരണക്കാർക്ക് ആശ്വാസ വാർത്ത, ഭക്ഷ്യ എണ്ണവില കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍  


ഉപഭോക്തൃ കാര്യ വകുപ്പ്  പുറത്തുവിട്ട കണക്കുകള്‍ പ്രകാരം  അഗസ്റ്റ് 23 ന് അരിയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വില കിലോയ്ക്ക് 37.63 രൂപയായി. അതേസമയം, കഴിഞ്ഞ വർഷം 1 കിലോ അരിയ്ക്ക്  35.43 രൂപയായിരുന്നു. അതായത് വിലയില്‍ 6.2%  വര്‍ദ്ധന. ഗോതമ്പിന്‍റെ വിലയുടെ കാര്യത്തിലും മാറ്റമില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ്‌ 23ന് 1 കിലോ ഗോതമ്പിന് 27.09 രൂപയായിരുന്നത് 14% വര്‍ദ്ധിച്ച് 30.89 രൂപയായി. റിപ്പോര്‍ട്ട് അനുസരിച്ച് ഗോതമ്പിന്‍റെ വില  22 ശതമാനമാണ് ഉയർന്നത്. 


ഗോതമ്പ് പൊടിയുടെ വിലയും വ്യത്യസ്തമല്ല. അതായത്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 14.9 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ 23ന്  ഒരു കിലോ ഗോതമ്പ് പൊടിയുടെ വില 30.76 രൂപയായിരുന്നത്  14.9% ഉയർന്ന് 35.34 രൂപയായി.


വിപണിയില്‍ ഉണ്ടായ ഉത്പന്ന ലഭ്യതക്കുറവാണ് വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. വടക്കന്‍ മേഖലകളില്‍ ഉണ്ടായ കാലാവസ്ഥാ വ്യതിയാനവും ഗോതമ്പ് ഉത്പാദനത്തെ  സാരമായി ബാധിച്ചു. അതായത് കടുത്ത ചൂടും ആകസ്മികമായി പെയ്തിറങ്ങിയ മഴയും  കനത്ത വിള നാശത്തിന് വഴി തെളിച്ചു.  


2021-22  കാര്‍ഷിക വർഷത്തിൽ ആഭ്യന്തര ഉത്‌പാദനത്തില്‍ 106.84 ദശലക്ഷം ടണ്ണിന്‍റെ കുറവ് ഉണ്ടായതിനാല്‍ ഗോതമ്പിന്‍റെ ചില്ലറ വിൽപ്പനയും മൊത്തവിലയും വര്‍ദ്ധിക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് 396 ലക്ഷം ടൺ അരിയുടെ വൻ ശേഖരം കേന്ദ്രത്തിലുണ്ടെന്നും വില കുത്തനെ ഉയർന്നാൽ സർക്കാർ ഇടപെടുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 


അതേസമയം, അരിയുടേയും ഗോതമ്പിന്‍റെയും മാത്രമല്ല വില വര്‍ദ്ധിച്ചിരിയ്ക്കുന്നത്.  പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഞ്ചസാര, പാല്‍, പാചകഎണ്ണ തുടങ്ങിയവയുടേയും വില ക്രമാതീതമായി ഉയരുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.