New Delhi: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. അതായത്, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുകയാണ് എന്ന് സാരം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് ഭക്ഷ്യ എണ്ണക്കമ്പനികള്‍ ഉടന്‍തന്നെ എണ്ണവില കുറയ്ക്കും.
രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കുന്നതോടെ ഭക്ഷ്യ എണ്ണയുടെ വിലയും കുറയും. ഭക്ഷ്യ എണ്ണയുടെ വില അടിയന്തിരമായി കുറയ്ക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരിരുന്ന നിര്‍ദ്ദേശം. ഭക്ഷ്യഎണ്ണയുടെ വില സംബന്ധിച്ച് എണ്ണക്കമ്പനികളുമായുള്ള ഭക്ഷ്യസെക്രട്ടറിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
യോഗ തീരുമാനം അനുസരിച്ച് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ലിറ്ററിന് 10 രൂപവരെ കുറയ്ക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ആഗോള വിലയിടിവിന്‍റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
Also Read: Good news..!! ഭക്ഷ്യഎണ്ണ വിലകുറയും, ഒപ്പം രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയ്ക്ക് ഒരേവില
പാചക എണ്ണയുടെ വില കുറയ്ക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ഭക്ഷ്യ എണ്ണ നിർമാതാക്കളുടെയും വ്യാപാര സംഘടനകളുടെയും യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. എണ്ണ വില ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മെയ് മാസത്തിനു ശേഷം ഇത് മൂന്നാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
കഴിഞ്ഞ മാസം ഭക്ഷ്യ എണ്ണ നിർമാതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ആഗോള വില കുറയുന്നതിനാൽ ലിറ്ററിന് 15 രൂപയെങ്കിലും കുറയ്ക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് നിരവധി കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ വില കുറച്ചിരുന്നു. ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ ഭക്ഷ്യഎണ്ണ വില്പന നടത്തുന്ന അദാനി വിൽമർ, ഭക്ഷ്യ എണ്ണയുടെ വില കുറച്ചിരുന്നു. ധാര ബ്രാന്‍ഡില്‍ ഭക്ഷ്യ എണ്ണ വിൽക്കുന്ന മദർ ഡയറി സോയാബീൻ, റൈസ് ബ്രാൻ ഓയിൽ എന്നിവയുടെ വില ലിറ്ററിന് 14 രൂപവരെ കുറച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...