Pan Card മുതൽ Driving Licence വരെ ഇനി പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം..!
ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രയാഗ് രാജ് ഡിവിഷനിലെ 10 പോസ്റ്റോഫീസുകളിൽ പൊതു സേവന കേന്ദ്രങ്ങൾ (Common Service Center) ഉടനെ തുറക്കും.
ന്യുഡൽഹി: ഇനി ഡ്രൈവിംഗ് ലൈസൻസോ, പാൻ കാർഡോ, റേഷൻ കാർഡോ എന്നിവ ലഭിക്കാൻ അലഞ്ഞുതിരിയേണ്ട ആവശ്യമില്ല. ഇന്ത്യ പോസ്റ്റ് തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളിൽ ഇതിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രയാഗ് രാജ് ഡിവിഷനിലെ 10 പോസ്റ്റോഫീസുകളിൽ പൊതു സേവന കേന്ദ്രങ്ങൾ (Common Service Center) ഉടനെ തുറക്കും. ഇതിന്റെ സഹായത്തോടെ ജനങ്ങളുടെ ആവശ്യങ്ങളെല്ലാം പോസ്റ്റോഫീസിൽ നടക്കും മാത്രമല്ല അവർക്ക് അലഞ്ഞുതിരിഞ്ഞു നടക്കേണ്ട ആവശ്യവും ഇല്ല.
ഈ ജില്ലകളിൽ പൊതു സേവന കേന്ദ്രങ്ങൾ (Common Service Center) തുറക്കും
പ്രയാഗ് രാജ് ജില്ലയിലെ ആറ് തപാൽ ഓഫീസുകളിലും കൊശമ്പിയിൽ നാല് പോസ്റ്റോഫീസുകളിലും ഈ സൗകര്യം ആരംഭിക്കും. അലഹബാദ് ഡിവിഷന്റെ പ്രധാന പോസ്റ്റ് ഓഫീസിൽ മൂന്ന് നാല് ദിവസത്തിനുള്ളിൽ Common Service Center തുറക്കും. ഇതോടൊപ്പം ഈ സേവനം രാജ്യമെമ്പാടും ക്രമേണ ആരംഭിക്കും. അതുവഴി ജനങ്ങളുടെ ഭൂരിഭാഗം ജോലികളും പോസ്റ്റോഫീസിൽ നിന്നുതന്നെ ചെയ്യാൻ കഴിയും.
Also read: കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അല്ലെന്ന് തമിഴ്നാട്
കൂടുതൽ ഫീസ് നൽകേണ്ടതില്ല
ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിശ്ചിത ഫീസ് ഉണ്ടായിരിക്കും. നഗരപ്രദേശങ്ങളിൽ ഈ സൗകര്യം പൂർണ്ണമായും ആരംഭിച്ച ശേഷം ഗ്രാമീണ മേഖലയിലെ പോസ്റ്റോഫീസുകളിലും ഇത് നടപ്പാക്കും.
റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാം
രാജ്യത്തൊട്ടാകെയുള്ള രണ്ട് ലക്ഷത്തിലധികം കോമൺ സർവീസ് സെന്ററുകളിൽ (CSC) നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും സർക്കാർ നൽകിയിട്ടുണ്ട്. ട്രെയിനുകൾക്കായി മൊബൈൽ ആപ്ലിക്കേഷൻ, റെയിൽവേ സ്റ്റേഷൻ കൌണ്ടർ, പോസ്റ്റോഫീസ്, പാസഞ്ചർ ടിക്കറ്റ് ഫെസിലിറ്റേഷൻ സെന്റർ, ഔദ്യോഗിക ഏജന്റ്, പാസഞ്ചർ റിസർവേഷൻ സിസ്റ്റം എന്നിവ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.