കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അല്ലെന്ന് തമിഴ്നാട്

റസ്സൽ ജോയ് നൽകിയ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്  തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.    

Last Updated : Sep 8, 2020, 12:35 PM IST
    • മുല്ലപ്പെരിയാറിൽ നിന്നും പെരിയാറിലേക്ക് ഒഴുകിയ ജലത്തിനെക്കാളും അധിക ജലമാണ് കേരളത്തിലെ അണക്കെട്ടിൽ നിന്നും ഒഴുകിയിട്ടുള്ളതെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
    • റസ്സൽ ജോയ് നൽകിയ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അല്ലെന്ന് തമിഴ്നാട്

ന്യുഡൽഹി:  കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അല്ലെന്ന് തമിഴ്നാട്.  2018-2019 വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും  ഒഴുകിയ ജലമല്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.  മുല്ലപ്പെരിയാറിൽ നിന്നും പെരിയാറിലേക്ക് ഒഴുകിയ ജലത്തിനെക്കാളും അധിക ജലമാണ് കേരളത്തിലെ അണക്കെട്ടിൽ നിന്നും ഒഴുകിയിട്ടുള്ളതെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

മാത്രമല്ല ഈ വർഷം ജനുവരി തൊട്ട് മെയ് വരെ 21 ചെറു ഭൂചലങ്ങളാണ് മുല്ലപ്പെരിയാർ സ്ഥിതിചെയ്യുന്ന അണക്കെട്ട് മേഖലയിൽ ഉണ്ടായതായും സത്യവാങ്മൂലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.  റസ്സൽ ജോയ് നൽകിയ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്  തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  മൺസൂൺ ശക്തമായ  ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ  മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണമെന്നാണ്  റസൽ ജോയ്  ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. 

Also read: അടുത്ത പകർച്ചവ്യാധിയെ നേരിടാൻ തയ്യാറായിരിക്കണമെന്ന് WHO 

2018 ൽ പ്രളയം ഉണ്ടായപ്പോൾ 7 ദിവസത്തിനുള്ളിൽ 6.65 ഘന അടി ജലം  മാത്രമേ മുല്ലപ്പെരിയാറിൽ നിന്നും പെരിയാറിലേക്ക് ഒഴുകിയിട്ടുള്ളൂവെന്നും 2019 ൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നപ്പൊഴും മുല്ലപ്പെരിയാറിൽ ഉണ്ടായിരുന്ന പരമാവധി ജലം 131.1 അടി മാത്രം ആയിരുന്നുവെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു.    ഈ വർഷം ജനുവരി മുതൽ മെയ് വരെ ഈ മേഖലയിൽ  62 ഭൂചലങ്ങൾ ഉണ്ടായിയെന്ന് ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു എന്നാൽ അത് റിക്ടർ സ്കെയിലിൽ 0.08 നും 2.8 നും ഇടയിൽ തീവ്രത മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഈ ചലനങ്ങൾ അണക്കെട്ടിന് ഒരുതരത്തിലുള്ള ഭീഷണിയും ഉണ്ടാക്കുന്നില്ലയെന്നും തമിഴ്നാട് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കൂടാതെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ ഉത്തരവിനെ അടിസ്ഥാനത്തിൽ അണക്കെട്ട് സുരക്ഷിതമാണെന്ന് വിലയിരുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് വെള്ളത്തിന്റെ അളവ് കുറയ്ക്കണം എന്ന ആവശ്യം  അനുവദിക്കരുതെന്നും.  ജലനിരപ്പ് കുറച്ചാൽ 5 ജില്ലകളിലെ കർഷകരെ അത് ബാധിക്കുമെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.   

Trending News