ചന്ദ്രാപൂര്‍: ഉപഭോഗം വര്‍ധിക്കാന്‍ മദ്യത്തിന് സ്ത്രീകളുടെ പേര് നല്‍കാന്‍ നിര്‍ദേശിച്ച മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ വിവാദത്തില്‍. മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക പരോമിത ഗോസ്വാമി പരാതി നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചന്ദ്രാപൂരില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രിയുടെ വിവാദ നിര്‍ദേശം. സംസ്ഥാനത്തെ മദ്യോപഭോഗം വര്‍ധിക്കാന്‍ മദ്യത്തിന് സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയെന്നായിരുന്ന ഹാസ്യരൂപേണ മന്ത്രി പറഞ്ഞത്. 


"മദ്യത്തിന് മഹാരാജ എന്ന് പേരിട്ടാല്‍ ആരാണ് വാങ്ങുക. എന്നാല്‍, മഹാറാണി എന്ന് പേരിട്ട് നോക്കൂ. അപ്പോള്‍ കാണാം വ്യത്യാസം," പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ബോബി, ജൂലി എന്നിങ്ങനെ സ്ത്രീകളുടെ പേര് നല്‍കിയാണ് മദ്യം വിപണനം നടത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 


മന്ത്രിയുടെ വിവാദപരാമര്‍ശത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരോമിത ഗോസ്വാമി പരാതി നല്‍കിയിരിക്കുന്നത്. നിയമനടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്ലീഡറേയും പരോമിത സമീപിച്ചിട്ടുണ്ട്.