അമിത്ഷാ നടത്തുന്ന വെർച്വൽ റാലിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. രാജ്യം കൊറോണ ഭീതിയിൽ കഷ്ടപ്പെടുമ്പോഴും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിംഗ് ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

'പ്രധാനമന്ത്രി കൊറോണയിൽ നിന്നും രക്ഷനേടാൻ രാജ്യത്തെ മുഴുവൻ പൂട്ടിയിട്ടു.എന്നാൽ അവർ ഇക്കാര്യത്തിൽ രാഷ്ട്രീയം മാത്രമാണ് കാണുന്നന്നത്, മഹാമാരിയിൽ നിന്നും രക്ഷ നേടുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ബിജെപി ചെയ്യുന്നത് ഇലക്ഷൻ തീയതി പോലും നിശ്ചയിക്കാത്ത ബിഹാറിൽ രാഷ്‌ടീയം കളിക്കുകയാണ്'. എംപി പറഞ്ഞു.


'ബിഹാറിലെ ജനങ്ങൾക്ക് ഇപ്പോൾ ആവശ്യം ചികിത്സയാണ്, കുടിയേറ്റ തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കുകയാണ് ചെയ്യേണ്ടത്, ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം, ഡോക്ടറുടെ സേവനം ലഭ്യമാക്കണം ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ മുന്നിൽ നിൽക്കുമ്പോഴാണ് അവർ വെർച്വൽ റാലിയുമായി വരുന്നത്; അദ്ദേഹം കൂട്ടിച്ചേർത്തു.


Also Read: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്;വെര്‍ച്വല്‍ റാലിയുമായി അമിത് ഷാ!


Amit Shah യുടെ റാലി കാണാനായി ബിജെപി ബിഹാറിൽ മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അഖിലേഷ് പ്രസാദ് ആരോപിച്ചു. ബിജെപി വെർച്വൽ റാലി നടത്തി രാഷ്ട്രീയം കളിക്കുമ്പോൾ കോൺഗ്രസ് ഈ ദിവസം കൊറോണ കാരണം മരണപെട്ടവർക്കുള്ള ശ്രദ്ധാഞ്ജലി ദിവസമായി ആചരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഈ മാസം ഒക്ടോബർ നവംബർ മാസങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.