ദില്ലി : കർണ്ണാടകയിലെ വലിയ വിജത്തിന് പിന്നാലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് നേരത്തെ തയ്യാറെടുപ്പുകൾ തുടങ്ങി കോൺ​ഗ്രസ്. ജൂൺ 12 ന് പ്രിയങ്ക ഗാന്ധിയുടെ റാലിക്ക് ജബല്‍ പൂരില്‍ തുടക്കമാകും. രാഹുല്‍ ഗാന്ധി വിളിക്കുന്ന യോഗം ബുധനാഴ്ച ദില്ലിയില്‍ നടക്കും. അതേസമയം രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് - അശോഖ് ഗെഹ്ലോട്ട് പോര് അവസാനിപ്പിക്കാൻ ഇത് വരെ കോൺഗ്രസിനായിട്ടില്ല. എന്നാൽ ഇത് നിലനിൽക്കുമ്പോഴും ഹൈക്കമാന്‍ഡ് ചര്‍ച്ച വൈകാതെ നടക്കുമെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോണുകൾ വെടിവെച്ചിട്ട് ബിഎസ്എഫ്; മയക്കുമരുന്ന് കണ്ടെടുത്തു


അതേസമയം പുതുതായി നിർമ്മിച്ച പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്ന് രാഹുൽ ​ഗാന്ധി.  അത് കർമ്മം നിർവ്വഹിക്കേണ്ടത് രാഷ്ട്രപതി  ദ്രൗപതി മുർമുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ട്വിറ്റർ എക്കൗണ്ടിലൂടെയാണ് രാഹുൽ ഈ കാര്യം പറഞ്ഞത്. പുതുതായി നിർമ്മിച്ച പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക മെയ് 28നാണ്. ലോക്‌സഭാ സ്പീക്കർ ഓം ബിർള വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണുകയും പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.  പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത് 2020 ഡിസംബർ 10നാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.