Karnataka Assembly Elctions 2023: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആവേശത്തേക്കാള്‍ അധികമായി തിരഞ്ഞെടുപ്പ് പ്രചാരണം മറ്റൊരു തലത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

 കര്‍ണാടകയില്‍ പ്രധാന പോരാട്ടം നടക്കുന്ന കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വകവാക് പോരാട്ടവും കനക്കുകയാണ്.  ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തതിന് പിന്നാലെ  തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ്‌ പ്രകടന പത്രികയും പുറത്തു വന്നിരുന്നു. മികച്ച ജനഹിത വാഗ്ദാനങ്ങള്‍ക്കൊപ്പം   ഹൈന്ദവ സംഘടനായ ബജ്‌രംഗ ദള്‍ നിരോധിക്കുമെന്ന പ്രഖ്യാപനവും കോണ്‍ഗ്രസ്‌ നടത്തിയിരുന്നു. ഇത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ്.  


Also Read:  Wrestlers Protest Update: ഈ ദിവസം കാണാനാണോ ഞങ്ങള്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയത്? വിലപിച്ച് വിനേഷ് ഫോഗട്ട്


കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ പുറത്തു വന്നതോടെ ബിജെപി വിഷയം ഏറ്റെടുത്തു.  പിന്നീട് പ്രധാനമന്ത്രി മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലികളില്‍ ഹനുമാന്‍റെ നാമം ഉച്ചരിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രധാനമന്ത്രിക്കെതിരെ  നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിയ്ക്കുകയാണ്. 


Also Read;  Karnataka Assembly Elections 2023: ബജ്‌റംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും, ജനഹിത വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്‌ പ്രകടനപത്രിക


കർണാടകയിലെ തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹനുമാന്‍റെ നാമത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌ വിവാദമാക്കിയിരിയ്ക്കുന്നത്. കോണ്‍ഗ്രസ്‌ ഇത് സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി


 പ്രധാനമന്ത്രി മോദി മെയ് 2 മുതൽ തന്‍റെ തിരഞ്ഞെടുപ്പ് റാലിയിൽ വലതുപക്ഷ സംഘടനയായ ബജ്‌രംഗ  ദളിനെ നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തതിന് കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുകയും നിരോധനത്തെ ഹനുമാനെ നിരോധിക്കുന്നതിനും അപമാനിക്കുന്നതിനും  തുല്യമായി പ്രസ്താവിക്കുകയും ചെയ്തു.  ബുധനാഴ്ച കർണാടകയിൽ മോദി പങ്കെടുത്ത  മൂന്ന് റാലികളിലും പ്രധാനമന്ത്രി മോദി 'ജയ് ബജ്‌രംഗബലി '  മുദ്രാവാക്യം വിളിച്ചിരുന്നു. 


ഇതോടെ തിരഞ്ഞെടുപ്പ് റാലികളില്‍ ഹിന്ദു ദൈവങ്ങളുടെ പേരുകൾ ഉച്ചരിക്കുന്നതിൽ നിന്ന് പ്രധാനമന്ത്രി മോദിയെ തടയണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 


ബിജെപി നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് അതേ നാണയത്തില്‍ കോണ്‍ഗ്രസ്‌ മറുപടി നല്‍കുന്നുണ്ട്. 
കുറച്ച് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രി അന്തരിച്ച മനോഹർ പരീക്കർ ശ്രീരാമസേനയെ നിരോധിച്ചത് ശ്രീരാമനെ അവഹേളിക്കുന്നതാണോ എന്നും ശിവസേനയെ ബി.ജെ.പി വഞ്ചിച്ചതിനെ ശിവനോടുള്ള അവഹേളനമായി കണക്കാക്കുമോ എന്നും കോണ്‍ഗ്രസ്‌ ചോദിച്ചു. 


എന്തായാലും,  കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിച്ച ലോട്ടറിയാണ് കോണ്‍ഗ്രസ്‌ പ്രകടന പത്രിക എന്ന് വേണമെങ്കില്‍ പറയാം.  വിമത ശല്യവും നേതാക്കളുടെ കൊഴിഞ്ഞു പോക്കും മൂലം ക്ഷീണത്തിലായിരുന്ന BJP ലഭിച്ച അവസരം പൂര്‍ണ്ണമായും വിനിയോഗിക്കുകയാണ്... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.