Andhra Pradesh Congress: ആന്ധ്രാപ്രദേശില്‍ വേറിട്ട  നീക്കവുമായി കോണ്‍ഗ്രസ്‌, ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ അദ്ധ്യക്ഷയായി സംസ്ഥാന മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമിള റെഡ്ഡിയെ കോൺഗ്രസ് പാർട്ടി നിയമിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Ayodhya Ram Temple consecration: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് പൂക്കൾ നൽകുന്നത് ഈ മുസ്ലീം കുടുംബം!!


തിങ്കളാഴ്ച സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജി രുദ്ര രാജു രാജിവച്ചതിന് പിന്നാലെ ചൊവ്വാഴ്ചയാണ് ഈ പ്രഖ്യാപനം വന്നത്. 2019 മുതൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസിനെ നയിച്ചിരുന്ന ജി രുദ്ര രാജുവിന് പ്രത്യേക ക്ഷണിതാവായി കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇടം നൽകിയിട്ടുണ്ട്.


Also Read:  Fighter Trailer: 10 മില്ല്യണ്‍ വ്യൂസ്, യൂട്യൂബിൽ ട്രെൻഡിംഗില്‍ ഫൈറ്റര്‍ ട്രെയിലര്‍  

സംസ്ഥാന വിഭജനത്തിന് ശേഷം 2014ൽ അധികാരം നഷ്ടപ്പെട്ട ആന്ധ്രാപ്രദേശിൽ തിരിച്ചുവരവിലാണ് കോൺഗ്രസ്. 2019ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രണ്ടിടത്തും ഒരു സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.  എന്നാല്‍, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ പാര്‍ട്ടി അത് ആന്ധ്രയിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. 


തെലങ്കാന പ്രത്യേക സംസ്ഥാന രൂപീകരണത്തിനായി പോരാടുന്നതിന് വൈഎസ്ആർ തെലങ്കാന പാർട്ടി രൂപീകരിച്ച വൈഎസ് ശർമിള ഈ മാസം ആദ്യം കോൺഗ്രസിൽ ചേരുകയും തന്‍റെ പാർട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ ചേർന്നതിന് ശേഷം അവർ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും നിര്‍വ്വഹിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 


തെലങ്കാനയില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ ഇപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ലക്ഷ്യമിടുന്നത് ആന്ധ്രയാണ്‌.  മാസങ്ങള്‍ക്കുള്ളില്‍ ആന്ധ്രാപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. വൈഎസ് ശർമിളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തെലങ്കാനയില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്‌.  കര്‍ണ്ണാടകത്തില്‍ നേടിയ വിജയത്തിന് പിന്നാലെ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ഏറെയാണ്‌. 


വൈഎസ് ശർമിള റെഡ്ഡിയുടെ രാഷ്ട്രീയം 


ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കും സ്ത്രീകൾക്കും ഇടയിൽ ഒരു ജനപ്രിയ നേതാവായി കാണപ്പെടുന്ന ഒരു വനിതയാണ്‌ വൈഎസ് ശർമിള റെഡ്ഡി. ഇവര്‍ക്ക്  ആന്ധ്രാപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും മനോവീര്യം വർദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടി കരുതുന്നു. നിലവില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ സഹോദരന്‍ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയ്ക്ക് വെല്ലുവിളി ഉയര്‍ത്താനും വൈഎസ് ശർമിളയ്ക്ക് കഴിയും എന്നാണ് പാര്‍ട്ടി കരുതുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.