Puducherry: Congress സര്‍ക്കാരിനെ വീഴിക്കാന്‍ കച്ചകെട്ടി MLAമാര്‍, ഒരു എംഎല്‍എ കൂടി രാജിവച്ചു
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരു എംഎല്‍എ കൂടി രാജിവച്ചു...
Puducherry: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരു എംഎല്‍എ കൂടി രാജിവച്ചു...
അവസാന നിമിഷം കോണ്‍ഗ്രസിന് (Congress) തിരിച്ചടി നല്‍കി രാജിക്കത്ത് നല്‍കിയത് എംഎല്‍എ കെ ലക്ഷ്മി നാരായണനാണ്. രാജ്ഭവന്‍ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് ലക്ഷ്മി നാരായണന്‍. മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ (V Narayanasamy) പാര്‍ലമെന്‍ററി കാര്യ സെക്രട്ടറി കൂടിയായിരുന്നു ലക്ഷ്മി നാരായണന്‍.
സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗത്തിന്‍റെ രാജി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം, പുതുച്ചേരിയില്‍ (Puthucherry) നിയമസഭ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കഴിഞ്ഞ കുറെ ദിവസങ്ങളായി MLAമാരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഇതിനോടകം 5 എംഎല്‍എമാര്‍ രാജിച്ചിരിയ്ക്കുന്നത്. എ. നമശിവായം, ഇ. തീപ്പായ്‍ന്താന്‍ എന്നിവര്‍ ജനുവരി 25നാണ് രാജിവെച്ചത്. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു, കാമരാജ്‌നഗര്‍ എം.എല്‍.എയായ ജോണ്‍ കുമാര്‍ എന്നിവരും രാജി സമര്‍പ്പിച്ചിരുന്നു. 5 MLA മാര്‍ രാജിവച്ചതോടെ സര്‍ക്കാരിനൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 13 ആയി ചുരുങ്ങി.
Also read: Puducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്
അതേസമയം, പ്രതിപക്ഷത്തിന് 14 പേരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണാലും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കേണ്ടതില്ലെന്നാണ് തത്ക്കാലം ബിജെപിയുടെ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പില്‍ BJP ഭൂരിപക്ഷം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.
Also read: Puducherry Government: പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് Congress സര്‍ക്കാര്‍
പുതുച്ചേരിയിലും തമിഴ്നാട്ടിലും മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...