ന്യുഡൽഹി:  കോൺഗ്രസിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും താൻ ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും  സോണിയ ഗാന്ധി.  നേതൃമാറ്റം ചർച്ച ചെയ്യുന്നതിനായുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സോണിയാ ഗാന്ധിയുടെ നിലപാട് വ്യക്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റില്‍ 


കെ.സി. വേണുഗോപാലാണ് സോണിയാ ഗാന്ധിയുടെ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ചുള്ള കത്ത് വായിച്ചത്.  എന്നാൽ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരണമെന്ന്  മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മുതിർന്ന നേതാവ് എ. കെ. ആന്റണിയും ആവശ്യപ്പെട്ടു. 


Also read: പ്രാർത്ഥനകൾ ഫലം കണ്ടു; എസ്. പി.ബിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് 


കോൺഗ്രസിൽ എത്രയും പെട്ടെന്ന് നേതൃമാറ്റം നടത്തണമെന്ന ആവശ്യവുമായി  23 പേര് കത്തയച്ചിരുന്നു.  ഇതിനെതിരെ കെ. സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, എ. കെ ആന്റണി എന്നിവർ രംഗത്തെത്തിയിരുന്നു.  അമ്മയ്ക്ക് സുഖമില്ലാത്ത ഈ സമയത്ത് നേതൃമാറ്റത്തെ സംബന്ധിച്ച കത്ത് അയച്ചതിനെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തു.