തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് സുരേന്ദ്രനും സംഘവും പ്രതിഷേധം നടത്തിയത്. തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്ത് നീക്കിയത്.
Also read: ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി: വി. ഡി. സതീശൻ
ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്.
Also read: മുഖ്യമന്ത്രിയുടെ രാജി ആവശ്യം;ഉപവാസ സമരവുമായി സുരേന്ദ്രന്‍!
കെ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, പി.സുധീര്‍, വൈസ് പ്രസിഡന്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവന്‍കുട്ടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.