Gandhinagar: സ്പീക്കറുടെ നിര്‍ദ്ദേശം മാനിക്കാതെ നിയമസഭയില്‍  T-Shirt ധരിച്ചെത്തിയ MLAയെ പുറത്താക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുജറാത്തിലാണ് സംഭവം.   സഭയ്ക്ക് അനുയോജ്യമായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ എം.എല്‍.എമാര്‍ ശ്രദ്ധിക്കണമെന്ന താക്കീത് നല്‍കിയാണ്‌ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി  Congress MLA വിമല്‍ ചുദാസമയെ (Vimal Chudasama) സഭയില്‍ നിന്ന് പുറത്താക്കിയത്. 


സഭയുടെ മാന്യത കാത്തുസൂക്ഷിക്കാന്‍ അംഗങ്ങള്‍ പ്രതിജ്ഞാബന്ധമാണ്, ഷര്‍ട്ട് അല്ലെങ്കില്‍ കുര്‍ത്ത ധരിച്ച് വേണം അംഗങ്ങള്‍  ഹാജരാകാനെന്നും  പുറത്താക്കല്‍ നടപടിയ്ക്ക് പിന്നാലെ സ്പീക്കര്‍  പറഞ്ഞു.  നിങ്ങള്‍ക്ക് തോന്നുന്ന വസ്ത്രം ധരിച്ചെത്താന്‍  ഇത് മൈതാനമല്ല,  ഇവിടെ ചില പ്രോട്ടോകോളുകളുണ്ട്. അത് അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ പറ്റുകയുള്ളൂ, എന്നും   നടപടി കൈക്കൊണ്ട വേളയില്‍ സ്പീക്കര്‍ പറഞ്ഞു. 


സോംനാഥ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള MLAയായ വിമല്‍ ചുദാസമയ്ക്ക് നേരെ ഇതാദ്യമല്ല സ്പീക്കര്‍ താക്കീത് നല്‍കുന്നത്.  സമാന നിര്‍ദ്ദേശം മുന്‍പും  സ്പീക്കര്‍ മുന്നോട്ടുവെച്ചിരുന്നു. 


എന്നാല്‍, സഭയില്‍ മാന്യമായി വസ്ത്രം ധരിച്ചു തന്നെയാണ്  താന്‍ എത്തുന്നത്‌ എന്നായിരുന്നു ചുദാസമയുടെ വാദം.  തിരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ വരെ താന്‍ ഈ വേഷമാണ് ധരിക്കുന്നതെന്നും ഇതില്‍ എന്താണ് മാന്യതക്കുറവെന്നും  ചുദാസമ മറുചോദ്യം ഉന്നയിച്ചിരുന്നു. 


അതേസമയം,  വസ്ത്രധാരണത്തെ ചൊല്ലിയുള്ള സ്പീക്കറുടെ  നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. മാന്യമായ വസ്ത്രധാരണത്തിലുപരി ഒരു പ്രത്യേക വസ്ത്രം ധരിക്കണമെന്നോ  ധരിക്കരുതെന്നോ പറയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നായിരുന്നു  കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണം.  


Also read: Congress വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടി, ലതികാ സുഭാഷ് വിഷയത്തില്‍ BJP നേതാവ് ഖുശ്ബു


MLAയെ പുറത്താക്കിയതിന് പിന്നാലെ,  സ്പീക്കറുമായി തർക്കിച്ചതിന്   മൂന്നു ദിവസത്തേയ്ക്ക്  നിയമസഭ സമ്മേളത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും  ചുദാസമയ്ക്ക് വിലക്കും ഏര്‍പ്പെടുത്തി.  ബിജെപി മന്ത്രി പ്രദീപ് സിംഗ്  ജഡേജയാണ്  നിർദേശം മുന്നോട്ടുവച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.