Congress Election: ഒടുവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് മനം മാറ്റം. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കുമെന്നും പാർട്ടി തനിക്ക് ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം സത്യസന്ധതയോടെ നിര്‍വ്വഹിക്കുമെന്നും മുഖ്യമന്ത്രി ഗെഹ്‌ലോട്ട്  പറഞ്ഞു. എല്ലാ കോൺഗ്രസുകാരുടെയും കുടുംബത്തിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്നും രാജ്യത്തെ മുഴുവൻ കോൺഗ്രസുകാരുടെയും സ്‌നേഹവും വിശ്വാസവും ലഭിച്ചതിൽ താൻ ഏറ്റം  ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.


Also Read:   PM Modi: ഈ സമയം യുദ്ധത്തിനുള്ളതല്ല, പുടിനോട് പ്രധാനമന്ത്രി മോദി, പ്രശംസിച്ച് ലോകരാഷ്ട്രങ്ങള്‍ 


ഒരു ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം  
സോണിയ ഗാന്ധി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും അറിയിച്ചു. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നോമിനേഷൻ ഫയൽ ചെയ്യണമെന്നാണ് സോണിയ ഗാന്ധി നിര്‍ദ്ദേശിക്കുന്നത് എങ്കില്‍ താന്‍  അതിനു തയ്യാറാണ് എന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. 


Also Read:  Enforcement Directorate: അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന, 95%  പേരും പ്രതിപക്ഷ പാര്‍ട്ടിക്കാര്‍...!! 


പാര്‍ട്ടി എന്ത്  ചുമതല എന്നെ ഏല്‍പ്പിച്ചുവോ  അത് താന്‍  നിറവേറ്റുകയാണ്. ഭാവിയിലും എനിക്ക് ലഭിക്കുന്ന ഉത്തരവാദിത്തം നിറവേറ്റും. എനിക്ക് കോൺഗ്രസിനെ സേവിക്കണം... എന്നെ എവിടെ ഉപയോഗിച്ചാലും അത് രാജസ്ഥാനിലായാലും ഡൽഹിയിലായാലും. അതിന് ഞാൻ എപ്പോഴും തയ്യാറായിരിക്കും. പാർട്ടി എനിക്ക് എല്ലാം തന്നിട്ടുണ്ട്. ഇപ്പോൾ ഈ  സ്ഥാനം എനിക്ക് വലിയ കാര്യമല്ല, ഗെഹ്‌ലോട്ട് പറഞ്ഞു. 


കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് ഒരു തുറന്ന പ്രക്രിയയാണെന്നും ആർക്കും, തൊള്ളായിരം പേരില്‍ ആര്‍ക്കു വേണമെങ്കിലും  പ്രസിഡന്‍റ്  സ്ഥാനത്തേക്ക് മത്സരിക്കാം, അത്  എംഎൽഎയോ എംപിയോ മുഖ്യമന്ത്രിയോ ആകട്ടെ ആര്‍ക്കുവേണമെങ്കിലുമാകാം,    ഗെഹ്‌ലോട്ട്  പറഞ്ഞു.  


അതേസമയം, മുഖ്യമന്ത്രി സ്ഥാനം കൈവിടാന്‍ ഗെഹ്‌ലോട്ട് തയ്യാറല്ല എന്നാണ് അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം MLA മാര്‍ക്കായി  നടത്തിയ വിരുന്നില്‍ രാജസ്ഥാന്‍ വിട്ട്  താന്‍ എങ്ങോട്ടും പോകുന്നില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ,  പാർട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയെ "അവസാനമായി ഒരു തവണ" കൂടി  ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും  ഗെഹ്‌ലോട്ട്  പറഞ്ഞു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.