Enforcement Directorate: അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന, 95% പേരും പ്രതിപക്ഷ പാര്‍ട്ടിക്കാര്‍...!!

എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് അഴിമതി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുകയാണ്..!! അതായത്, ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് ആനുസരിച്ച് അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ എണ്ണത്തില്‍ കുത്തനെയുള്ള  വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 01:27 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് 2014 മുതൽ ED ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം നടത്തിയ രാഷ്ട്രീയക്കാരില്‍ 95% പേരും പ്രതിപക്ഷ പാര്‍ട്ടിയില്‍പ്പെട്ടവരാണ്
Enforcement Directorate: അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന, 95%  പേരും പ്രതിപക്ഷ പാര്‍ട്ടിക്കാര്‍...!!

New Delhi: എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് അഴിമതി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വന്നിരിയ്ക്കുകയാണ്.. അതായത്, റിപ്പോര്‍ട്ട് ആനുസരിച്ച് അടുത്തിടെയായി അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ എണ്ണത്തില്‍ കുത്തനെയുള്ള  വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

2004 മുതല്‍  2014 വരെയുള്ള UPA കാലഘട്ടത്തില്‍  വെറും  26 രാഷ്ട്രീയ നേതാക്കളാണ് അന്വേഷണത്തിന് വിധേയരായത്.  അവരില്‍ 14 പേര്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍നിന്നുള്ളവരായിരുന്നു. 

Also Read:  PM Modi: ഈ സമയം യുദ്ധത്തിനുള്ളതല്ല, പുടിനോട് പ്രധാനമന്ത്രി മോദി, പ്രശംസിച്ച് ലോകരാഷ്ട്രങ്ങള്‍ 

റിപ്പോര്‍ട്ട് അനുസരിച്ച്  2014 മുതൽ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം നടത്തിയ രാഷ്ട്രീയക്കാരില്‍ 95% പേരും പ്രതിപക്ഷ പാര്‍ട്ടിയില്‍പ്പെട്ടവരാണ്. EDയുടെ  കേസ് ഡയറിയിലെ ഈ ഹൈലൈറ്റ് വലിയ ഒരു വസ്തുതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.....

2014-ൽ BJP-യുടെ നേതൃത്വത്തില്‍ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെ കഥ മാറി. പിന്നീട്  121 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ഇഡിയുടെ അന്വേഷണത്തിന് വിധേയരായത്. ഇവരില്‍ 115 പേർ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണ്. ഇത് ഏതെങ്കിലും തരത്തില്‍ അഴിമതി നടത്തിയ രാഷ്ട്രീയക്കാരുടെ എണ്ണത്തിന്‍റെ  95% ആണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 

റിപ്പോര്‍ട്ട് അനുസരിച്ച്  രാഷ്ട്രീയക്കാർക്കെതിരായ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് നടത്തിയ അന്വേഷണങ്ങളുടെ കുത്തനെയുള്ള വര്‍ദ്ധനയ്ക്ക് പ്രധാനമായും കാരണമായത് 2005ൽ പ്രാബല്യത്തിൽ വന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിയമം കൂടുതല്‍ ശക്തിപ്പെടുത്തിയതാണ്.  കൂടുതല്‍ കര്‍ശനമാക്കിയ ഈ നിയമം അനുസരിച്ച് ശക്തമായ ജാമ്യ വ്യവസ്ഥകളും തെളിവുകളുടെ  അടിസ്ഥാനത്തില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനും ഏജൻസിക്ക് അധികാരം നൽകുന്നു.  കൂടാതെ, കോടതിയിൽ സ്വീകാര്യനായ ഒരു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ പ്രതിയുടെ മൊഴി രേഖപ്പെടുത്താനും ഏജൻസിയെ നിയമം അനുവദിക്കുന്നു. 

2014 മുതൽ EDയുടെ  സ്കാനറിന് കീഴിൽ വന്ന പ്രതിപക്ഷ നേതാക്കളുടെ പാർട്ടി തിരിച്ചുള്ള ലിസ്റ്റ് ചുവടെ:-  

കോൺഗ്രസ് - 24 നേതാക്കൾ

തൃണമൂൽ കോൺഗ്രസ് (TMC) - 19 നേതാക്കൾ

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) - 11 നേതാക്കൾ

ശിവസേന - 8 നേതാക്കൾ

ദ്രാവിഡ മുന്നേറ്റ കഴകം (DMK) - 6 നേതാക്കൾ

ബിജു ജനതാദൾ (BJD) - 6 നേതാക്കൾ

രാഷ്ട്രീയ ജനതാദൾ (RJD) - 5 നേതാക്കൾ

ബഹുജൻ സമാജ് പാർട്ടി (BSP) - 5 നേതാക്കൾ

സമാജ്‌വാദി പാർട്ടി (SP) - 5 നേതാക്കൾ

തെലുങ്കുദേശം പാർട്ടി (TDP) - 5 നേതാക്കൾ

ആം ആദ്മി പാർട്ടി (AAP) - 3 നേതാക്കൾ

ഇന്ത്യൻ നാഷണൽ ലോക്ദൾ (INLD) - 3 നേതാക്കൾ

യുവജന തൊഴിലാളി കോൺഗ്രസ് പാർട്ടി (YSRCP) — 3 നേതാക്കൾ

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) - 2 നേതാക്കൾ

നാഷണല്‍ കോണ്‍ഫറന്‍സ് (NC) - 2 നേതാക്കൾ

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP) - 2 നേതാക്കൾ

അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADM) — 1 നേതാവ്

മഹാരാഷ്ട്ര നവനിർമാൺ സേന (MNS) - 1 നേതാവ്

എസ്ബിഎസ്പി (SBSP) - 1 നേതാവ്

ടിആർഎസ് (TRS) - 1 നേതാവ്

എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിന്‍റെ അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമായതോടെ  പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണ്  ED പ്രവര്‍ത്തിക്കുന്നത്, കേന്ദ്ര സര്‍ക്കാരിന്‍റെ പാവയാണ് ED എന്നും മുന്‍ നിര പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍, സര്‍ക്കാരും EDയും  ഈ ആരോപണങ്ങള്‍ നിഷേധിച്ചു.  ED യുടെ  നടപടി  രാഷ്ട്രീയ വിരുദ്ധമാണെന്നും മറ്റ് ഏജൻസികളോ സംസ്ഥാന പോലീസോ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നാണ് ED അന്വേഷണം ഏറ്റെടുക്കുന്നത് എന്നും സര്‍ക്കാര്‍ വാദിച്ചു. 

എന്തായാലും അഴിമതി അന്വേഷണത്തില്‍ CBI-യുടെ പുതിയ ശക്തിയാര്‍ജിച്ച നവീകരിച്ച രൂപമായാണ് ഇപ്പോള്‍ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് അറിയപ്പെടുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News