ന്യൂ ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പഒല മൈനോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ശനിയാഴ്ച ഇറ്റലിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്നലെ ഓഗസ്റ്റ് 30ന് സംഘടിപ്പിച്ചുയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. അതേസമയം കഴിഞ്ഞ ആഴ്ച സോണിയ ഗാന്ധി തന്റെ അമ്മയെ സന്ദർശിക്കാൻ ഇറ്റലിയിലേക്ക് പോയിരുന്നു. കൂടാതെ സോണിയ തന്റെ ചികിത്സയുടെ ഭാഗമായി നിലവിൽ വിദേശത്ത് തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷയ്ക്കൊപ്പം മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിദേശത്ത് തന്നെ തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ശ്രീമതി സോണിയ ഗാന്ധിയുടെ അമ്മ പഒല മൈനോ ഓഗസ്റ്റ് 27 2022ന് ഇറ്റലിയിൽ സ്വന്തം വീട്ടിൽ വെച്ച് അന്തരിച്ചു. സംസ്കാര ചടങ്ങൾ ഇന്നലെ നടന്നു" ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. നിരവിധി തവണ പ്രിയങ്കയും രാഹുലും തങ്ങളുടെ മുത്തശ്ശിയെ വിദേശത്ത് വെച്ച് സന്ദർശിച്ചിരുന്നു. 


ALSO READ : ഐഎഎസ്, എസ്പിജി,എംബിഎ;രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്ന ആ'നിഗൂഢ സംഘം'



കഴിഞ്ഞ ദിവസം ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ എഐസിസി കോൺഗ്രസ് വർക്ക് കമ്മിറ്റി യോഗം ചേർന്നിരുന്നു. സോണിയയും മക്കളും വിദേശത്ത് നിന്ന് ഓൺലൈനിലൂടെയാണ് CWC യോഗത്തിൽ പങ്കെടുത്തത്. തുടർന്ന് യോഗത്തിൽ കോൺഗ്രസിന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഒക്ടോബർ 17നും അല്ലാത്തപക്ഷം ഒക്ടോബർ 19ന് ഐക്യകണ്ഠേന തിരഞ്ഞെടുക്കുന്ന പുതിയ അധ്യക്ഷന്റെ പ്രഖ്യാപിക്കുമെന്ന് യോഗത്തിൽ തീരുമാനമെടുത്ത്. സെപ്റ്റംബർ 22ന് തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കും


അതേസമയം 22 വർഷങ്ങൾക്ക് ശേഷം ഇത്തവണ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ഒന്നിലധികം സ്ഥാനാർഥികൾ ഇത്തവണ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശം നൽകിയേക്കും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ഗാന്ധി കുടുംബ സ്ഥാനർഥിയായ നിർദേശിക്കുമെന്നാണ് ദി ഹിന്ദു ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എതിർ സ്ഥാനർഥി കേരളത്തിൽ നിന്നുള്ള ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പല റിപ്പോർട്ടുകളിലും കാണാൻ ഇടയാകുന്നുണ്ട്. ആര് അധ്യക്ഷ സ്ഥാനത്തേക്കെത്തിയാലും ആരുടെയും കളി പാവയാകാതിരുന്നാൽ മതിയെന്ന് മഹരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ അഭിപ്രായപ്പെട്ടു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.