ഐഎഎസ്, എസ്പിജി,എംബിഎ;രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്ന ആ'നിഗൂഢ സംഘം'

മുൻ എസ്പിജി ഉദ്യോഗസ്ഥൻ മുതൽ ഐഎഎസ്, എംബിക്കാർ വരെയും ഇക്കൂട്ടത്തിലുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 05:41 PM IST
  • പാർട്ടി ഭരിക്കുന്നത് പിഎമാരും സ്പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥരും എന്നായിരുന്നു ആരോപണം
  • കഴിഞ്ഞ കുറച്ച് വർഷങ്ങളായി തനിക്ക് സോണിയ,രാഹുൽ,പ്രിയങ്ക എന്നിവരെ കാണാൻ കഴിയുന്നില്ലെന്ന് ജയ് വീർ ഷെർഗിൽ
  • ദ പ്രിൻറ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഏഴ് പേരടങ്ങുന്നതാണത്രെ ഈ സംഘം
ഐഎഎസ്, എസ്പിജി,എംബിഎ;രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്ന ആ'നിഗൂഢ സംഘം'

ഗുലാം നബി ആസാദിൻറെ രാജിയോടെയാണ് കോൺഗ്രസ്സിനുള്ളിൽ പരസ്യമായും രഹസ്യമായു പുകഞ്ഞു കൊണ്ടിരുന്ന ചില രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്നത്. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ആ നിഗൂഢ സംഘത്തെയും പറ്റിയായിരുന്നു അത്.

മുൻ എസ്പിജി ഉദ്യോഗസ്ഥൻ മുതൽ ഐഎഎസ്, എംബിക്കാർ വരെയും ഇക്കൂട്ടത്തിലുണ്ട്.  ബുധനാഴ്ച രാജിവെച്ച കോൺഗ്രസ്സ് വക്താവ് ജയ് വീർ ഷെർഗിൽ പറഞ്ഞതും ഇത്തരത്തിലൊന്നിലേക്കാണ് വിരൽ ചൂണ്ടുന്നത്.പാർട്ടി ഭരിക്കുന്നത് പിഎ മാരും സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരും എന്നായിരുന്നു ഷെർഗിൽ ആരോപിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തനിക്ക് സോണിയ,രാഹുൽ,പ്രിയങ്ക എന്നിവരെ കാണാൻ കഴിയുന്നില്ലെന്നും ഇതിന് കാരണം ഈ സംഘമാണെന്നുമായിരിന്നു ഷെർഗിൽ ആരോപിച്ചത്.

ആരാണീ നീഗൂഢ സംഘത്തിൽ?

ദ പ്രിൻറ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഏഴ് പേരടങ്ങുന്നതാണത്രെ ഈ സംഘം. രാഹുലിൻറെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും പാർട്ടി കാര്യത്തിൽ പോലും ഇടപെടൽ നടത്താനും കഴിയുന്നവരാണിവർ. അവരെ പറ്റി പരിശോധിക്കാം.

കെബി ബൈജു

രാഹുൽ ഗാന്ധിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ (എസ്പിജി) മുൻ അംഗമായ കെബി ബൈജുവാണ് സംഘത്തിലെ ഒരാൾ. മലയാളിയും കോട്ടയം സ്വദേശിയുമാണ് കെബി ബൈജു.2007ൽ രാഹുൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായപ്പോൾ ബൈജു രാഹുലിന്റെ ടീമിന്റെ ഭാഗമായി. ഇദ്ദേഹം കോൺഗ്രസിന്റെ ഔദ്യോഗിക അംഗമല്ല.  1991 മുതലാണ് സുരക്ഷാ ചുമതലയിൽ എത്തിയപ്പോൾ മുതൽ കെബി ബൈജു രാഹുലുമായി ബന്ധം സ്ഥാപിക്കുന്നത്.രാഹുൽ ഗാന്ധിയുടെ യാത്രകളുടെയും സുരക്ഷാ ക്രമീകരണങ്ങളുടെയും ചുമതല ബൈജുവിനാണ്

അലങ്കാർ സവായ്

മുൻ ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവായ അലങ്കാർ സവായ് രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ സ്റ്റാഫിലെ അംഗമാണ്.കുറച്ചുകാലം രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. നിലവിൽ രാഹുലിൻറെ "ചീഫ് ഓഫ് സ്റ്റാഫ്" ആണ് അദ്ദേഹം.

സന്ദീപ് സിംഗ്

രാഹുലിന് സവായ് എന്താണോ അതുപോലെയാണ് പ്രിയങ്ക ഗാന്ധിക്ക് സന്ദീപ് സിംഗ്. ജെഎൻയുവിലെ AISA (ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ) യുടെ മുൻ വിദ്യാർത്ഥി പ്രവർത്തകനായ സിംഗ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സർവ്വകലാശാല സന്ദർശിച്ചപ്പോൾ കരിങ്കൊടി ഉയർത്തിയതായി റിപ്പോർട്ടുണ്ട് . കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മുമ്പ് അദ്ദേഹം സിപിഐ (എംഎൽ) മായി പ്രവർത്തിച്ചു.

2018 ൽ പ്രിയങ്കയുടെ ടീമിൽ ചേരുന്നതിന് മുമ്പ് സിംഗ്, രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്നു, പ്രിയങ്ക ഉത്തർപ്രദേശിലെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ അദ്ദേഹം പ്രിയങ്കയുടെ ടീമിനെ നയിക്കുകയും രാഷ്ട്രീയ കാര്യങ്ങളിൽ  ഉപദേശം നൽകുകയും ചെയ്യുന്നു.ഈ വർഷം ആദ്യം നടന്ന യുപി തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിലും പാർട്ടി തന്ത്രങ്ങളിലും സിംഗ് പ്രധാന പങ്ക് വഹിച്ചതായി റിപ്പോർട്ടുണ്ട്. 

കനിഷ്ക സിംഗ്

രാഹുൽ ഗാന്ധിയുടെ സുഹൃത്ത് എന്നാണ് കനിഷ സിംഗിനെ കോൺഗ്രസ് വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള മർച്ചന്റ് ബാങ്കിംഗ് സ്ഥാപനമായ ലസാർഡ് ഫ്രെറസ് ആൻഡ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് കനിഷ്ക 2003-ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കനിഷ്ക വാർട്ടൺ ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ നേടിയിട്ടുണ്ട്.

കോൺഗ്രസിൽ തുടക്കത്തിൽ കനിഷ്‌ക ഷീല ദീക്ഷിത്തിനൊപ്പം പ്രവർത്തിച്ചിരുന്നു.2004-ൽ സോണിയാ ഗാന്ധിയെ ജോൺ കെറിയോട് ഉപമിക്കുകയും ഇരുവർക്കും വിജയം പ്രവചിക്കുകയും ചെയ്യുന്ന ഒരു ലേഖനം എഴുതിയതിന് ശേഷമാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.2004 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ അദ്ദേഹം രാഹുലിനൊപ്പം പ്രവർത്തിക്കുന്നു. നേതൃത്വത്തിന് വേണ്ടിയുള്ള "നിർണ്ണായകമായ കാര്യങ്ങൾ" അദ്ദേഹം കൈകാര്യം ചെയ്യുന്നുവെന്നാണ് സൂചന.പ്രത്യേകിച്ച് നിയമം, സുരക്ഷ മുതലായവ.

സച്ചിൻ റാവു

കനിഷ്കയുടെ സമാനമായി മിഷിഗൺ ബിസിനസ് സ്കൂളിൽ നിന്ന് കോർപ്പറേറ്റ് സ്ട്രാറ്റജിയിലും ഇന്റർനാഷണൽ ബിസിനസ്സിലും എംബിഎ ബിരുദധാരിയാണ് സച്ചിൻ റാവു. റാവു നിലവിൽ പേഴ്‌സണൽ ട്രെയിനിംഗിന്റെയും INC സന്ദേശിന്റെയും ചുമതലയാണ് ഇദ്ദേഹത്തിന്. നേരത്തെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐവൈസി), എൻഎസ്യുഐ (നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ) എന്നിവ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 2007ൽ എഐസിസി ജനറൽ സെക്രട്ടറിയായി രാഹുൽ ചുമതലയേറ്റപ്പോൾ, റാവുവിനൊപ്പം ഐവൈസിയെയും എൻഎസ്‌യുഐയെയും പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു. 

കെ.രാജു 

1981 ബാച്ച് ഐഎഎസ് ഓഫീസറായ കെ. രാജു 2009-ൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. വൈ.എസ്. രാജശേഖര റെഡ്ഡിയാണ് അദ്ദേഹത്തെ കോൺഗ്രസിലേക്ക് കൊണ്ടുവന്നത്. നിലവിൽ, അദ്ദേഹം രാഹുൽ ഗാന്ധിയുടെ ടീമിന്റെ ഭാഗമാണ്, കൂടാതെ ന്യൂനപക്ഷ, ജാതി രാഷ്ട്രീയം, സാമൂഹിക ക്ഷേമം മുതലായവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

പ്രവീൺ ചക്രവർത്തി

നിലവിൽ കോൺഗ്രസിന്റെ ഡാറ്റ ആൻഡ് അനലിറ്റിക്‌സ് വിഭാഗത്തിന്റെ ചെയർമാനും സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രാഹുൽ ഗാന്ധിയുടെ സുപ്രധാന ഉപദേഷ്ടാവുമാണ് പ്രവീൺ ചക്രവർത്തി പാർട്ടിക്ക് വേണ്ടി സർവേകളും ഡാറ്റ സർവ്വെകളും നടത്തുന്നത് പ്രവീൺ ചക്രവർത്തിയുടെ സംഘമാണ്. അടുത്തിടെ, കോൺഗ്രസിന്റെ ഡിജിറ്റൽ അംഗത്വ ഡ്രൈവ് അദ്ദേഹം നേതൃത്വം നൽകി. എംബിഎ ബിരുദധാരിയായ പ്രവീൺമുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News